modi

ജി- 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എടുത്ത സൗഹൃദ സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറൽ. ഔദ്യോഗിക ട്വിറ്റർ പേജിൽ ചിത്രം പങ്കുവച്ച മോറിസൺ നൽകിയ അടിക്കുറിപ്പാണ് ഹിറ്റായത്: കിത്‌നാ അച്ഛാ ഹെ മോദി! നീല സ്യൂട്ടണിഞ്ഞ് മോറിസണും തവിട്ടു നിറത്തിലെ സ്യൂട്ട് ധരിച്ച് മോദിയും നിറഞ്ഞ ചിരിയോടെ പോസ് ചെയ്യുന്നതാണ് ചിത്രം. പോസ്റ്റ് മോദിക്കും ഇഷ്ടമായി. ഉടൻ മറുപടി പോസ്റ്റുമിട്ടു: ''സുഹൃത്തേ, മോദി നല്ലവനെന്നു പറഞ്ഞതിലൂടെ താങ്കൾ ആ സന്ദേശം വൈറലാക്കി,​ നന്ദിയുണ്ട് "