world

ഒട്ടാവ: കളിയിൽ അത്ര പോരെങ്കിലും മാദ്ധ്യമങ്ങളിൽ എങ്ങനെ നിറഞ്ഞുനിൽക്കാമെന്ന് കനേഡിയൻ ടെന്നിസ് താരം യൂജിൻ ബൊച്ചാർഡിനെ ആരും പഠിപ്പിക്കേണ്ട. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പരിശീലനത്തിനുപയോഗിക്കുന്ന സ്‌പെ‌ഷ്യൽ സ്യൂട്ട്.

ശരീരത്തോട് കഴുത്തു മുതൽ പാദം വരെ ഒട്ടിച്ചേർന്നു കിടക്കുന്ന തരത്തിലുള്ള കറുത്ത വസ്ത്രം ധരിച്ചാണ് യൂജിൻ പരിശീലനത്തിനെത്തിയത്. ശരീരവടിവ് വ്യക്തമാകുന്ന വസ്ത്രം ധരിച്ച കാര്യം ഇൻസ്റ്റാഗ്രാം ഫാൻസിനെ അറിയിച്ചില്ലെങ്കിൽ പിന്നെന്തു സന്തോഷം. സ്‌പെ‌ഷ്യൽ ഫോട്ടോഗ്രാഫറെ ഏർപ്പാടാക്കി പല പോസിലുള്ള ഫോട്ടോകളെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്‌തു.

പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു ചിത്രങ്ങൾ വൈറലായി. കമന്റുകളും ലൈക്കുകളും വാരിക്കൂട്ടി. കറുപ്പു നിറത്തിലുള്ള വസ്ത്രം മാറ്റി വെളുത്ത നിറത്തിലുള്ളത് ധരിക്കണമെന്നായിരുന്നു ആരാധകരുടെ ഏറ്റവും പ്രധാന ഉപദേശം. അങ്ങനെ ശരീരവടിവ് കൂടുതൽ വ്യക്തമാക്കിയാൽ ആരാധകരുടെ എണ്ണം കൂടുമെന്നും അവർ പറയുന്നുണ്ട്.

ഉപദേശവും അഭിനന്ദനങ്ങളുമാണ് കൂടുതലെങ്കിലും വിമർശനങ്ങളും ഇല്ലാതില്ല. മൂന്നാംകിട നമ്പരുകളിലൂടെ ആരാധകരെ നേടുന്നതിനെക്കാൾ നല്ലത് കളി മതിയാക്കുന്നതാണെന്ന് വിമർശകർ പറയുന്നു.

കളിക്കളത്തിൽ പറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായിട്ടില്ലെങ്കിലും യൂജിൻ ലോകപ്രശസ്‌തയാണ്. ഇൻസ്റ്റാംഗ്രം ചിത്രങ്ങൾ തന്നെയാണ് കാരണം. ഇതിലൂടെ മോഡലിംഗിനുള്ള നിരവധി വമ്പൻ അവസരങ്ങളും ലഭിക്കുന്നുണ്ട്. ഇരുപത്തഞ്ചുകാരിയായ യൂജിന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യൺ ഫോളവേഴ്സാണുള്ളത്.