ടൈംടേബിൾ
നാളെ മുതൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.കോം ടൂറിസം & ട്രാവൽ മാനേജ്‌മെന്റ് (റീസ്ട്രക്‌ച്ചേർഡ്/വൊക്കേഷണൽ) മേഴ്സിചാൻസ് (2008 അഡ്മിഷൻ വരെ) പരീക്ഷ ജൂലായ് 10 ലേയ്ക്ക് മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ജൂലായ് 12ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) Advanced Structural Analysis (C) എന്ന വിഷയം 22 ലേയ്ക്ക് മാറ്റിവച്ചു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷ
ഒന്നാം സെമസ്റ്റർ എം.ബി.എൽ ഡിഗ്രി പരീക്ഷയോടനുബന്ധിച്ചുളള ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷ ജൂലായ് 11 വ്യാഴാഴ്ച രാവിലെ 9.30 മുതൽ കേരള ലോ അക്കാഡമിയിൽ വച്ച് നടത്തും.
പരീക്ഷാഫീസ്
ബി.എസ്.സി (ആന്വൽ സ്‌കീം, സപ്ലിമെന്ററി ഒക്‌ടോബർ 2018 സെഷൻ) പാർട്ട് I, II & III സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷാഫലം വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ജൂലായ് 29 വരെ അപേക്ഷിക്കാം.
ഏപ്രിൽ 2019 സെഷനിലെ പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലായ് 6 വരെയും 50 രൂപ പിഴയോടെ 9 വരെയും 125 രൂപ പിഴയോടെ 11വരെയും അപേക്ഷിക്കാം.
ഒന്നാം വർഷ ഡിഗ്രി, പി.ജി പ്രവേശനം
അവസാന തീയതി നീട്ടി
ഒന്നാം വർഷ യു.ജി/പി.ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പുതിയ രജിസ്‌ട്രേഷനും, നിലവിലെ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുന്നതിനും, കമ്മ്യൂണിറ്റി ക്വാട്ട/സ്‌പോർട്സ് ക്വാട്ടകളിലേയ്ക്കുളള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമുളള അവസാന തീയതി നീട്ടി.
യു.ജി കോഴ്സുകൾക്ക് ജൂലായ് 4വരെയും പി.ജി കോഴ്സുകൾക്ക് ജൂലായ് 5വരെയും അപേക്ഷിക്കാം. നിശ്ചിത തീയതി കഴിഞ്ഞു വരുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ https://admissions.keralauniversity.ac.in വെബ്‌സൈറ്റിൽ.