 അഭിമുഖം
കാറ്റഗറി നമ്പർ 442/2016 പ്രകാരം ക്ഷീര വികസന വകുപ്പിൽ ഡയറി ഫാം ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ജൂലായ് 3, 4, 5, 10, 11, 12, 17, 18, 19 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസ്, എറണാകുളം, കോഴിക്കോട് ജില്ലാ ഓഫീസുകളിൽ വച്ച് അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്.

 ഓൺലൈൻ പരീക്ഷ
കാറ്റഗറി നമ്പർ 221/2017 പ്രകാരം സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് ജൂലായ് 2നും, കാറ്റഗറി നമ്പർ 217/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ജൂലായ് 4നും, കാറ്റഗറി നമ്പർ 598/2017 പ്രകാരം വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്)(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് മാത്രം) തസ്തികയിലേക്ക് ജൂലായ് 5നും, കാറ്റഗറി നമ്പർ 103/2017 പ്രകാരം കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ടെക്‌സ്റ്റൈൽ) തസ്തികയിലേക്ക് ജൂലായ് 11നും പി.എസ്.സിയുടെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ഒാൺലൈൻ പരീക്ഷാകേന്ദ്രങ്ങളിലും വിവിധ എൻജിനീയറിംഗ് കോളേജുകളിലും വച്ച് ഓൺലൈൻ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യാം.

 ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 137/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻ.സി.എ.- വിശ്വകർമ്മ) തസ്തികയിലേക്ക് ജൂലായ് 5ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്.