1. കോഴിക്കോട് കോടഞ്ചേരിയിൽ മരിച്ച എസ്റ്റേറ്റ് തൊഴിലാളിയുടെ ശരീരത്തിനുള്ളിൽ കീടനാശിനിയുടെ അംശം കണ്ടെത്തി. രക്തസാമ്പിളിൽ നടത്തിയ പരിശോധനയിൽ ആണ് കണ്ടെത്തൽ. പാലക്കൽ ചെമ്പിലി ആദിവാസി കോ ളനിയിലെ കൊളമ്പൻ മരിച്ചത് മദ്യം കഴിച്ചതുമൂലമല്ലെന്ന് താമരശേരി ഡിവൈ.എസ്.പി നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊളമ്പനൊപ്പമുണ്ടായിരുന്ന നാരായണൻ, ഗോപാലൻ എന്നിവർ ഗുരുതര അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്റിയിൽ ചികിത്സയിൽ തുടരുകയാണ്.
2. വായിൽ നിന്നും നുരയും പതയും വന്ന് അവശനായ നിലയിലാണ് കൊളമ്പനെ ആശുപത്റിയിലെത്തിച്ചത്. കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളികളായ മൂന്നു പേരും ഇന്നലെ രാത്റി ഏഴോടെ പണി കഴിഞ്ഞ് വരുന്നവഴി ഒരു കുപ്പി ലഭിച്ചെന്നും മൂവരും അത് കഴിച്ചെന്നുമുള്ള വിവരമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്റസിഡന്റ് അറിയിച്ചു. ദ്റാവകം കഴിച്ച ഉടനെ അസ്വസ്ഥത പ്റകടിപ്പിച്ച ഇവരെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്റിയിലേക്ക് കൊണ്ടു പോകവേ കൊളമ്പൻ മരിച്ചു.
3. പാലക്കാട് വാളയാറിൽ ലോറിയും വാനും കൂട്ടിയിടിച്ച് കുട്ടികൾ അടക്കം അഞ്ച് മരണം. കോയമ്പത്തൂർ കുനിയ മുത്തൂർ സ്വദേശിളായ ഫൈറോജ ബീഗം, മുഹമ്മദ് ഷാജഹാൻ, ആൽഫ സൂഫിയ, ഷെറിൻ, റയാൻ എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് വരിക ആയിരുന്ന ഓമ്നി വാനിൽ 12 പേരാണ് ഉണ്ടായിരുന്നത്. കണ്ടെയ്നർ ലോറി തിരിക്കുന്നതിനിടെ ഓമ്നി വാനിന്റെ പുറകിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. പരിക്കേറ്റ 8 പേർ പാലക്കാട് ജില്ലാ ആശുപത്റിയിലെ അത്യാഹിത വിഭാഗത്തിൽ ആണ്
4. കേരള കോൺഗ്റസിനുള്ളിൽ തർക്കം രൂക്ഷമായതോടെ പാലാ ഉപ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ യു.ഡി.എഫ് ആശങ്കയിൽ. എത്റയും വേഗം തർക്കം പരിഹരിച്ച് തിരഞ്ഞെടുപ്പ് പ്റവർത്തനത്തിലേക്ക് കടക്കണമെന്ന് ജില്ല യു.ഡി.എഫ് തീരുമാനിച്ചെങ്കിലും ജോസ് കെ. മാണി വിഭാഗവും ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുന്നത് യു.ഡി.എഫിനെ പ്റതിസന്ധിയിലാക്കിയിട്ടുണ്ട്.
5. കേരള കോൺഗ്റസിലെ പ്റശ്നങ്ങൾ പരിഹരിച്ച് എത്റയും വേഗം ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നാണ് ജില്ല യു.ഡി.എഫിൽ ഉയർന്ന പ്റധാന ആവശ്യം. ജോസ് കെ. മാണിയും മോൻസ് ജോസഫും അടക്കമുള്ളവർ ഇക്കാര്യം ശരിവച്ചിരുന്നു. എന്നാൽ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ തർക്കം രൂക്ഷമാകും എന്നാണ് സൂചന. പാലാ സീറ്റിന് വേണ്ടി ജോസഫ് പിടിമുറുക്കിയാൽ യു.ഡി.എഫിന് അത് തലവേദനയാകും
6. ആർ എസ് എസിനൊപ്പം താൻ വര്ഷങ്ങളായി ജീവകാരുണ്യ പ്റവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നതായി ഡി ജി പി ജേക്കബ് തോമസിന്റെ വെളിപ്പെടുത്തൽ. ആർ എസ് എസ് ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനയാണെന്നും ആ സംഘടനയിൽ പെട്ടവർ വർഗീയ ലഹളയ്ക്ക് പിന്നിൽ പ്റവർത്തിക്കുമെന്നു കരുതുന്നില്ലെന്നും കൗമുദി ടി വി യുടെ സ്‌ട്റൈറ് ലൈൻ അഭിമുഖത്തിൽ ജേക്കബ് തോമസ് വെളിപ്പെടുത്തി. സ്വയം വിരമിക്കൽ അപേക്ഷയിൽ സർക്കാർ തീർപ്പുണ്ടാക്കാത്തതിനാൽ കഴിഞ്ഞ രണ്ടു വർഷമായി പൊലീസ് സേനയിൽ സസ്‌പെൻഷനിൽ തുടരുകയാണ് ജേക്കബ് തോമസ്
7. ബി ജെ പി യിൽ ചേർന്ന് പ്റവർത്തിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ആർ എസ് എസ്സുമായി സഹകരിക്കുന്ന വിവരം ജേക്കബ് തോമസ് പങ്കു വച്ചത്. ശത്റുക്കൾ പല ഭാഗത്തു നിന്നും നൽകിക്കൊണ്ടിരിക്കുന്ന ഉന്തൽ തന്നെ എവിടെ കൊണ്ടെത്തിക്കും എന്നു അറിയില്ലെന്ന് രാഷ്ട്റീയ പ്റവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്റിയുമായി അഭിപ്റായ ഭിന്നതയുണ്ടെന്ന ആരോപണങ്ങൾ ശരിയല്ല. താനിപ്പോൾ സ്റാവുകൾക്കു മുന്നേ നീന്തുകയാണ്. തന്റെ സസ്‌പെന്ഷന് കാരണമായ കാരണങ്ങൾ അടിസ്ഥാന രഹിതങ്ങളാണ്. തനിക്കെതിരെ എടുത്തിരിക്കുന്നത് കള്ള കേസുകളാണെന്നും ജേക്കബ് തോമസ് പറഞ്ഞു. സ്‌ട്റൈറ് ലൈൻ അഭിമുഖം ഞായറാഴ്ച വൈകിട്ട് 9 മണിക്ക് കൗമുദി ടി വി യിൽ സംപ്റേക്ഷണം ചെയ്യും .
8. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസിൽ പൊലീസിന് വീഴ്ച പറ്റിയതായി സ്ഥിരീകരണം. ജയിൽ, ആശുപത്റി അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പ്റത്യേക അന്വേഷണ സംഘത്തോട് അടുത്ത മാസം 10ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി മരണം ആവർത്തിക്കാതിരിക്കാൻ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരും. തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട് എന്നും സംസ്ഥാന പൊലീസ് മേധാവി
9. അതേസമയം, കസ്റ്റഡി മരണം നേരിട്ട രാജ്കുമാറിനെ തള്ളി മന്ത്റി എം.എം.മണി. മരിച്ചയാൾ കുഴപ്പക്കാരൻ ആയിരുന്നു. മരണത്തിന് ഉത്തരവാദികൾ പൊലീസുകാർ മാത്റമല്ല. കോൺഗ്റസ് പ്റവർത്തകർ രാജ്കുമാറിന് ഒപ്പം തട്ടിപ്പ് നടത്തിയിരുന്നു. സർക്കാരിനെ പ്റതിക്കൂട്ടിലാക്കാൻ പലരും ശ്റമിക്കുന്നു എന്നും മന്ത്റിയുടെ ആരോപണം. സംഭവത്തിൽ പൊലീസിനെ പ്റതിക്കൂട്ടിലാക്കി കൂടുതൽ മൊഴികളും പുറത്ത്. രാജ് കുമാറിനെ പൊലീസ് ക്റൂരമായി മർദ്ദിച്ചു എന്ന് അമ്മ കസ്തൂരി. തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ റൂൾത്തടി കൊണ്ട് മർദിച്ചു
10. ജീപ്പിന് പിന്നിലിട്ടും മർദ്ദിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. രാജ്കുമാറിനെ മർദിച്ച് കൊന്നത് കൈക്കൂലി നൽകാത്തതിനാലെന്ന് ഹരിത ചിട്ടിയിലെ നിക്ഷേപകൻ അരുൺ മുല്ലശേരി. രക്ഷിക്കാനായി രാജ്കുമാറിനോട് പൊലീസ് 20 ലക്ഷംരൂപ ആവശ്യപ്പെട്ടു. രാജ്കുമാറിന്റെ വീട്ടിൽ നിന്ന് പണം ശേഖരിക്കാനാണ് അർധരാത്റിയിൽ തന്നെ തെളിവെടുപ്പ് നടത്തിയത്. എന്നാൽ വീട്ടിൽനിന്ന് പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ വീട്ടുകാരുടെ മുന്നിലിട്ട് ക്റൂരമായി മർദിക്കുകയായിരുന്നു. രാജ്കുമാറിന്റെ കൊലക്കേസ് തങ്ങളിൽ അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്റമിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.