pak

ഹെഡ്ഡിങ്ലി: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പരസ്പരം ഏറ്റുമുട്ടി ഇരുടീമുകളുടെയും ആരാധകർ. ഗാലറിയിലും സ്റ്റേഡിയത്തിന് പുറത്തുമായിരുന്നു ആരാധകർ ഏറ്റുമുട്ടിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ഗാലറിയിൽ നിന്ന് ഒഴിപ്പിച്ചു.

മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ആരാധകർ തമ്മിൽ സ്റ്റേഡിയത്തിന് പുറത്ത് അടിപിടി നടന്നിരുന്നു. മത്സരം ആരംഭിച്ച് ശേഷം ഗാലറിയിലും ഏറ്റുമുട്ടൽ തുടരുകയായിരുന്നു. മത്സരം തുടങ്ങുന്നതിന് തൊട്ടു മുൻപ് കാർനെയ്ജ് പവലിയൻ സ്റ്റാൻഡിലായിരുന്നു സംഘർഷം തുടങ്ങിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുഴപ്പക്കാരെ ഒഴിപ്പിക്കുകയാണുണ്ടായത്. പ്രശ്നക്കാരിൽ പലരും ടിക്കറ്റെടുക്കാതെ സ്റ്റേഡിയത്തിന് അകത്ത് അതിക്രമിച്ചുകയറുകയായിരുന്നു. ഗാലറിയിൽ നിന്ന് പുറത്താക്കപ്പെട്ടവർ സ്റ്റേഡിയത്തിന് പുറത്തും സംഘടിച്ചെത്തി ഏറ്റുമുട്ടി.

സോഷ്യൽ മീഡിയയിലും ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്.

Afghan fans clash with security officials and Pakistani Fans.
Also harass Pakistani media personnel.@cricketworldcup @TheRealPCB @ACBofficials pic.twitter.com/ayUvFWqBy0

— Anas Saeed (@anussaeed1) June 29, 2019

Why are Afghans mobs attacking Pakistani fans & journalists for celebrating & now #Headingley stadium security? If #AfghanAtalan are not playing the way you wanted, it doesn't mean you act like animals & ruin the day for the rest of us too. Learn to live with the outcome #PAKvAFG pic.twitter.com/0fCNzoIttA

— Asfandyar Bhittani (@BhittaniKhannnn) June 29, 2019