തൃശൂർ: അനിൽ ബാബു ജോഡി സംവിധാനംചെയ്ത ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കുടുംബ വിശേഷം, വെൽകം ടു കൊടൈക്കനാൽ, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമൻ തുടങ്ങി 2005ൽ പുറത്തിറങ്ങിയ 'പറയാം' എന്ന സിനിമ വരെയുളള 24 സിനിമകളിൽ ഭൂരിഭാഗവും ജനപ്രീതി നേടി. മമ്മൂട്ടിയും ദിലീപും ഒന്നിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോത്സവവും കുഞ്ചാക്കോ ബോബന്റെ മയിൽപ്പീലിക്കാവും ഹിറ്റുകളുടെ കൂട്ടത്തിലുണ്ട്. 1989ൽ സംവിധാനരംഗത്ത് ചുവടുറപ്പിച്ച ബാബു നാരായണൻ തൊണ്ണൂറുകൾ മുതലാണ് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കുന്നത്. അനിലിന്റെ 'പോസ്റ്റ് ബോക്‌സ് നമ്പർ 27' എന്ന ചിത്രത്തിൽ ബാബു അസോസിയേറ്റായതിന് പിന്നാലെയാണ് അവർ സംവിധാന ജോഡികളായത്.
ടി.എൻ. പ്രതാപൻ എം.പി, സംവിധായകരായ ലാൽ ജോസ്, മാധവ് രാംദാസ്, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗായകൻ എം. ജയചന്ദ്രൻ, ചലച്ചിത്രതാരങ്ങളായ ഹരിശ്രീ അശോകൻ, ഇർഷാദ്, ഭാഗ്യലക്ഷ്മി, നന്ദകിഷോർ, തിരക്കഥാകൃത്ത് സിന്ധുരാജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ, മുൻ എം.എൽ.എ.മാരായ ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസന്റ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.