iran-america

വാഷിംഗ്ടൺ : ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കിരിക്കെ ഖത്തറിൽ എഫ് -22 റാപ്ടർ യുദ്ധ വിമാനങ്ങൾ വിന്യസിച്ച് അമേരിക്കയുടെ സുപ്രധാന നീക്കം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയ്ക്ക് സമിപമുള്ള അൽ ഉദൈദ് വ്യോമത്താവളത്തിലാണ് എഫ്-22 വിമാനങ്ങൾ വിന്യസിച്ചത്. റഡാറുകളെ കണ്ണുവെട്ടിക്കാൻ ശേഷിയുള്ളവയാണ് ഈ വിമാനങ്ങൾ. മേഖലയിൽ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യുദ്ധവിമാനങ്ങൾ വിന്യസിച്ചിരിക്കുന്നതെന്നാണ് അമേരിക്കൻ വ്യോമസേന സെൻട്രൽ കമാൻഡ് അറിയിച്ചത്.

ഇറാനുമായുള്ള ആണവകരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തത്. തുടർന്ന് ഇറാനെതിരെ അമേരിക്ക ഉപരോധവും ഏർപ്പെടുത്തി. കഴിഞ്ഞ ആഴ്ച അമേരിക്കയുടെ നിരീക്ഷണ ഡ്രോൺ ഇറാൻ വെടിവച്ചിട്ടിരുന്നു. ഒമാൻ കടലിടുക്കിൽ വച്ച് ചരക്കുകപ്പലുകളെ ആക്രമിച്ചത് ഇറാനാണെന്നും വാർത്തകൾ ഉണ്ടായിരുന്നു.

ഇതോടെ മദ്ധ്യേഷ്യ യുദ്ധഭീതിയിൽ നിൽക്കുന്നതിനിടെയാണ് കൂടുതൽ മേഖലയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചുകൊണ്ടുള്ള അമേരിക്കൻ നീക്കം.