news

1. കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കാസര്‍ഗോട്ടെ ജനറല്‍ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. അനസ്‌ത്യേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ കെ.എം വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ പി.വി സുനില്‍ ചന്ദ്രന്‍ എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടി, ആരാഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദ്ദേശ പ്രകാരം.
2. പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്ക് എതിരായുള്ള ആരോപണത്തില്‍ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് പേരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്രേ്ടറ്റ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
3. താല്‍ക്കാലിക ഫീസില്‍ മെഡിക്കല്‍ പ്രവേശനം തുടങ്ങാന്‍ നിര്‍ദേശം. ഓപ്ഷന്‍ ക്ഷണിച്ചുള്ള വിജ്ഞാപനം ഇന്നിറങ്ങും. നടപടികള്‍ തുടങ്ങാന്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ഫീസിലായിരിക്കും പ്രവേശനം. മെഡിക്കല്‍ പ്രവേശനം അനന്തമായി നീണ്ടുപോകരുത് എന്ന ഉദ്ദേശത്തിലാണ് ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
4. കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ബില്‍ നിയമമായി മാറിയത്. ഇനി ഫീസ് നിര്‍ണയ കമ്മിറ്റി രൂപീകരിക്കും. ഇതിനായുള്ള വിജ്ഞാപനം പുറത്തിറങ്ങണം. എന്നാല്‍ ഇതിന് കാലത്താമസം ഉണ്ടാകുമെന്നതിനാലാണ് കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ പ്രവേശനം തുടങ്ങാന്‍ തീരുമാനിച്ചത്.


5. സംസ്ഥാന സര്‍ക്കാരിനെതിരെ വിര്‍ശനവുമായി എന്‍.എസ്.എസ്. മുന്നോക്ക സമുദായ കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച തുടരുന്നു എന്ന് കുറ്റപ്പെടുത്തല്‍. മുന്നാക്ക സമുദായ കോര്‍പറേഷന്റെ ആനുകൂല്യങ്ങളും പദ്ധതികളും അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം ലഭിക്കുന്നില്ല.
6. ഫണ്ട് ലഭ്യമാക്കുന്നതിലും ഉദ്യോഗസ്ഥ നിയമനത്തിലും അനാസ്ഥ തുടരുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച 10 ശതമാനം സംവരണം നടപ്പാക്കാനും നടപടി എടുക്കുന്നില്ല. മുന്നാക്ക വിഭാഗങ്ങളോട് സര്‍ക്കാരിന് അവഗണനയെന്നും എന്‍.എസ്.എസ്. കുറ്റപ്പടുത്തല്‍.
7. പാലക്കാട് വാളയാറില്‍ ലോറിയും വാനും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം അഞ്ച് മരണം. കോയമ്പത്തൂര്‍ കുനിയ മുത്തൂര്‍ സ്വദേശിളായ ഫൈറോജ ബീഗം, മുഹമ്മദ് ഷാജഹാന്‍, ആല്‍ഫ സൂഫിയ, ഷെറിന്‍, റയാന്‍ എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വരിക ആയിരുന്ന ഓമ്നി വാനില്‍ 12 പേരാണ് ഉണ്ടായിരുന്നത്. കണ്ടെയ്നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്നി വാനിന്റെ പുറകിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. പരിക്കേറ്റ 8 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ആണ്
8. ആര്‍ എസ് എസിനൊപ്പം താന്‍ വര്ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നതായി ഡി ജി പി ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍. ആര്‍ എസ് എസ് ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനയാണെന്നും ആ സംഘടനയില്‍ പെട്ടവര്‍ വര്‍ഗീയ ലഹളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുമെന്നു കരുതുന്നില്ലെന്നും കൗമുദി ടി വി യുടെ സ്‌ട്രൈറ് ലൈന്‍ അഭിമുഖത്തില്‍ ജേക്കബ് തോമസ് വെളിപ്പെടുത്തി. സ്വയം വിരമിക്കല്‍ അപേക്ഷയില്‍ സര്‍ക്കാര്‍ തീര്‍പ്പുണ്ടാക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പൊലീസ് സേനയില്‍ സസ്‌പെന്‍ഷനില്‍ തുടരുകയാണ് ജേക്കബ് തോമസ്
9. ബി ജെ പി യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ആര്‍ എസ് എസ്സുമായി സഹകരിക്കുന്ന വിവരം ജേക്കബ് തോമസ് പങ്കു വച്ചത്. ശത്രുക്കള്‍ പല ഭാഗത്തു നിന്നും നല്‍കിക്കൊണ്ടിരിക്കുന്ന ഉന്തല്‍ തന്നെ എവിടെ കൊണ്ടെത്തിക്കും എന്നു അറിയില്ലെന്ന് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന ആരോപണങ്ങള്‍ ശരിയല്ല. താനിപ്പോള്‍ സ്രാവുകള്‍ക്കു മുന്നേ നീന്തുകയാണ്. തന്റെ സസ്‌പെന്ഷന് കാരണമായ കാരണങ്ങള്‍ അടിസ്ഥാന രഹിതങ്ങളാണ്. തനിക്കെതിരെ എടുത്തിരിക്കുന്നത് കള്ള കേസുകളാണെന്നും ജേക്കബ് തോമസ് പറഞ്ഞു. സ്‌ട്രൈറ് ലൈന്‍ അഭിമുഖം ഞായറാഴ്ച വൈകിട്ട് 9 മണിക്ക് കൗമുദി ടി വി യില്‍ സംപ്രേക്ഷണം ചെയ്യും .
10. കേരള കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ പാലാ ഉപ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ യു.ഡി.എഫ് ആശങ്കയില്‍. എത്രയും വേഗം തര്‍ക്കം പരിഹരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കണമെന്ന് ജില്ല യു.ഡി.എഫ് തീരുമാനിച്ചെങ്കിലും ജോസ് കെ. മാണി വിഭാഗവും ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുന്നത് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
11. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നാണ് ജില്ല യു.ഡി.എഫില്‍ ഉയര്‍ന്ന പ്രധാന ആവശ്യം. ജോസ് കെ. മാണിയും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ ഇക്കാര്യം ശരിവച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷമാകും എന്നാണ് സൂചന. പാലാ സീറ്റിന് വേണ്ടി ജോസഫ് പിടിമുറുക്കിയാല്‍ യു.ഡി.എഫിന് അത് തലവേദനയാകും