ന്യൂഡൽഹി: ഇന്ന് ജൂൺ 30. 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണാണ് ഇത്തവണ ഇന്ത്യയിൽ കടന്നുപോയത്. ഇന്ത്യയിൽ ഉടനീളം സാധാരണഗതിയിൽ ഈ മാസം 28 വരെ 151.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റർ മാത്രമാണ്. 1920 മുതൽ വെറും നാലു വർഷം മാത്രമാണ് ഇത്രയും കുറവ് മഴ രേഖപ്പെടുത്തിയിട്ടുള്ളൂ. (1923, 1926, 2009, 2014). ഇന്ത്യയിലെ 91 ജലസംഭരണികളിൽ ജലനിരപ്പ് 17 ശതമാനം മുതൽ 16 ശതമാനം വരെയായി കുറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര പോലെയുള്ള പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. ഇവിടത്തെ ജലസംഭരണികളിൽ ജലനിരപ്പ് 9 ശതമാനമായി താഴ്ന്നതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം 13 ശതമാനവും കഴിഞ്ഞ പത്തു വർഷം 17 ശതമാനവുമാണ് കുറഞ്ഞത്. അതേസമയം, ഇന്ത്യയിലെ മിക്കയിടങ്ങളിലും ജൂലായ് ആദ്യ വാരത്തോടെ ശക്തമായ മഴ പെയ്യുമെന്നുള്ള സൂചനകളാണുള്ളത്.
ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ നാല് വർഷങ്ങൾ
2009 - 85.7 എംഎം
2014 - 95.4 എംഎം
1926 - 98.7 എംഎം
1923 - 102 എംഎം