chetan-bhagat

' മോദി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ അതിനെ അംഗീകരിക്കുകയും തങ്ങളുടെ ആരാധനാ വിഗ്രഹത്തിനെ പരോക്ഷമായി വിമർശിക്കുന്നവരെപ്പോലും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്ന അന്ധരായ മോദി ആരാധകരെക്കൊണ്ട് മോദിക്കും രാഷ്ട്ര നിർമ്മാണത്തിനും ഒരു പ്രയോജനവുമില്ല' . ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ ചേതൻ ഭഗത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഇന്ത്യ പോസിറ്റിവ് ചർച്ച ചെയ്യുന്നത് ഇത്തരത്തിലുള്ള വിഷയങ്ങളാണ്. ചേതൻ ഭഗതിന്റെ വ്യത്യസ്ത് വിഷയങ്ങളിലുള്ള ലേഖനങ്ങളും തിരഞ്ഞെടുത്ത് പംക്തികളുമാണ് ഇന്ത്യ പോസിറ്റിവ് എന്ന പുസ്തകം അവതരിപ്പിക്കുന്നത്.

'ദ ഗേൾ ഇൻ റൂം 105' എന്ന നോവലിന് ശേഷം ഒരു നോൺഫിക്ഷനുമായാണ് ചേതന്‍ ഭഗതിന്റെ വരവ്. രാജ്യത്തിന്റെ സമകാലീന സാഹചര്യങ്ങളിൽ നിന്നുള്ള വിഷയങ്ങളാണ് തന്റെ ലേഖനങ്ങളിലും പംക്തികളിലും ചേതൻ ഭഗത് വിവരിക്കുന്നത്. എല്ലാ കോണുകളെയും എല്ലാ വിഭാഗങ്ങളെയും എല്ലാ വിഷയങ്ങളും പുസ്തകത്തില്‍ ചർച്ച ചെയ്യപ്പെടുന്നു. വിദ്യാഭ്യാസം, തൊഴിൽരംഗം, ജി.എസ്.ടി., അഴിമതി, ജാതീയത തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ചേതന്‍ ഭഗത് വിവരിക്കുന്നു. മുത്തലാഖ്,​ പശുവിന്റെ പേരിലുള്ള ആക്രമങ്ങള എന്നീ വിവാദ വിഷയങ്ങലിലുള്ള തന്റെ നിലപാട് ചേ‌ൻ ഭഗത് പുസ്തകത്തിൽ വമിർശിക്കുന്നു. മുത്തലാഖ് ക്രിമിനഷ കുറ്റമാക്കപ്പെടുമ്പോൾ പശുവിന്റെ പേരിൽ കൊല്ലപ്പെടുന്നവർക്തെതിരെ ഒരു നടപടിയുമില്ലെന്നും ചേതൻ ഭഗത് വെട്ടിത്തുറന്നുപറയുന്നു. ഇന്ധന വില,​ ജി,​എസ്.ടി,​ വിലക്കയറ്റം എന്നീ വിഷയങ്ങളിലുള്ള തന്റെ നിലപാടുകളും ചേതൻ ഭഗത് പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

നവീന പുരോഗമന ഇന്ത്യയെ നിർമ്മിക്കണമെങ്കിൽ എങ്ങനെ ചിന്തിക്കണമെന്നും എങ്ങനെ മുന്നോട്ട് പോകണമെന്നും പുസ്തകം പ്രതിപാദിക്കുന്നു. രാജ്യം തിളങ്ങണമെങ്കിൽ ഓരോ ജനതയും ഒരുമിച്ച് സത്ചിന്തയോടെ ഒത്തുചേരണമെന്നും എഴുത്തുകാരൻ പറയുന്നു.

രാജ്യത്ത് മോശം കാര്യങ്ങളെക്കാള്‍ നല്ല കാര്യങ്ങളാണെന്നും അത് കണ്ടെത്താനുള്ള കണ്ണുകളാണ് നമുക്കാവശ്യമെന്നും ഇന്ത്യ പോസിറ്റീവ് എന്ന പുസ്തകത്തിലൂടെ ചേതൻ ഭഗത് പറയുന്നു. വെസ്റ്റ്ലാൻഡ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 225 രൂപയാണ് വില.