sushama-

ന്യൂഡൽഹി: മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗിക വസതി ഒഴിഞ്ഞു. സെൻട്രൽ ഡൽഹിയിലെ സഫ്ദാർജംഗ് ലെയിനിൽ എട്ടാം നമ്പർ വസതിയിലാണ് സുഷമ താമസിച്ചിരുന്നത്. ഇവിടെ നിന്ന് താമസം മാറുന്ന കാര്യം ഇന്നലെ ട്വിറ്ററിലൂടെ സുഷമ പങ്കുവെച്ചിരുന്നു. സുഷമയ്ക്ക് ആശംസകളുമായി ബോളിവുഡ് നടൻ അനുപം ഖേർ ഉൾപ്പെടെ നിരവധിപേരാണ് എത്തിയത്. ഔദ്യോഗികവസതി ഒഴിഞ്ഞുവെങ്കിലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നുവെന്നാണ് അനുപം ഖേർ ട്വീറ്റ് ചെയ്തത്.