ലീഡ്സ്: സെമി പ്രതീക്ഷ നിലനിർത്തി അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റ് ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു. ഇമാദ് വാസി 49 റൺസുമായി പുറത്താകാതെ നിന്നു. പാക് നിരയിലെ ടോപ് സ്കോററും ഇമാദ് വാസിയാണ്.
വിജയത്തോടെ പാകിസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ബാബർ അസം 51 പന്തിൽ 45 റൺസും നേടി. ഫഖർ സമാൻ (പൂജ്യം), ഇമാം ഉൾ ഹഖ് (51 പന്തില്‍ 36), മുഹമ്മദ് ഹഫീസ് (35 പന്തിൽ 19), ഹാരിസ് സുഹൈൽ (57 പന്തിൽ 27), സർഫ്രാസ് അഹമ്മദ് (22 പന്തിൽ 18), ഷദബ് ഖാൻ (17 പന്തിൽ 11) എന്നിങ്ങനെയാണ് പാക് താരങ്ങൾ നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിതത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 227 റൺസെടുത്തത്. 42 റൺസ് വീതം നേടി ടോപ് സ്കോറർമാരായ അസ്ഗർ അഫ്ഗാൻ, നജീബുല്ല സദ്രാൻ എന്നിവരുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന് നല്ല സ്കോറിൽ എത്തിച്ചത്.