ഹൈദരാബാദ്: ഭരണഘടനയിലൂടെ മതസ്വാതന്ത്ര്യം മൗലികാവകാശമായി നൽകുന്ന ഇന്ത്യ ലോകത്തെ ഏറ്റവും മതേതരമായ രാജ്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മതസ്വാതന്ത്ര്യത്തെപ്പറ്റി ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. ഹൈദരാബാദിലെ മുഫാഖം ജാ എൻജിനീയറിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ്, ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന അമേരിക്കൻ കമീഷൻ റിപ്പോർട്ടിനെ വിമർശിച്ച് നായിഡു രംഗത്തെത്തിയത്.
ചില രാജ്യങ്ങൾ അവിടെ പണ്ടു നടന്ന കാര്യങ്ങൾ മറന്നുകൊണ്ട് ഇന്ത്യയെ ഉപദേശിക്കാൻ രംഗത്തെത്തിയിട്ടുണ്ടെന്ന് വെങ്കയനായിഡു പറഞ്ഞു. സംസ്കാരം ഒരു ജീവിതശൈലിയാണെന്നും മതമെന്നത് ആരാധനശൈലിയാണെന്നും പറഞ്ഞ ഉപരാഷ്ട്രപതി, അടിസ്ഥാനപരമായി സഹിഷ്ണുതയുള്ള നാഗരികതയുടെ അടിത്തറയിൽ നിർമിക്കപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നും അഭിപ്രായപ്പെട്ടു.
‘‘ആരിൽനിന്നും ഒരു ഒരു ഉപദേശവും ഇന്ത്യക്ക് ആവശ്യമില്ല.. ഞങ്ങൾക്ക് സാരോപദേശം തരുന്ന ചില രാജ്യങ്ങൾ, അവരുടെ നാട്ടിൽ എന്താണ് നടക്കുന്നതെന്ന് മറക്കുകയാണ്’’ -യു.എസിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.
ആൾക്കൂട്ട കൊലപാതകങ്ങൾ സൂചിപ്പിച്ച്, 135 കോടി ജനങ്ങളുള്ള രാജ്യത്ത് ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാമെന്നും നായിഡു ചൂണ്ടിക്കാട്ടി. ബി.ജെ.പി സർക്കാറിരിന്റെ റ മുദ്രാവാക്യമായ, ‘സബ്കാ സാത്, സബ്കാ വികാസ്’ എന്നത് ഭാരതീയ നാഗരികതയുടെ അടിസ്ഥാനമാണെന്നും ഉപരാഷ്ട്രപതി അവകാശപ്പെട്ടു.