ബൗൾട്ടിന് ഹാട്രിക്ക്, സ്റ്രാർക്കിന് 5 വിക്കറ്റ്
ലോഡ്സ്: ബൗൾട്ടിന്റെ ഹാട്രിക്കിന് 5 വിക്കറ്റുകൊണ്ട് സ്റ്റാർക്കിന്റെ മറുപടി. ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ആസ്ട്രേലിയ റൺസിന് ന്യൂസിലൻഡിനെ കീഴടക്കി. ആദ്യം ബാറ്ര് ചെയ്ത ആസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 9 വിക്കറ്ര് നഷ്ടത്തിൽ 243റൺസ് നേടി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 43.4 ഓവറിൽ 157 റൺസിന് ആൾൗട്ടാവുകയായിരുന്നു.
ആസ്ട്രേലിയൻ ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന പന്തുകളിലാണ് ബൗൾട്ട് ഹാട്രിക്ക് സ്വന്തമാക്കിയത്. ഉസ്മാൻ ഖ്വാജ (88), മിച്ചൽ സ്റ്രാർക്ക് (0), ബെഹ്റൻഡ്രോഫ് (0) എന്നിവരാണ് ബൗൾട്ടിന്റെ ഹാട്രിക്ക് ഇരകളായത്. മൂന്നുപേരെയും ബൗൾട്ട് ക്ലീൻബൗൾഡാക്കുകയായിരുന്നു. ഹാട്രിക്കുൾപ്പെടെ ബൗൾട്ട് നാല് വിക്കറ്റ് നേടി. ഉസ്മാൻ ഖ്വാജ (88), വിക്കറ്ര് കീപ്പർ കാരെ (71) എന്നിവർ ആസ്ട്രേലിയക്കായി മികച്ച ബാറ്രിംഗ് പ്രകടനം കാഴ്ചവച്ചു. ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമാണ് ബൗൾട്ട്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 5വിക്കറ്രുമായി നിറഞ്ഞാടിയ സ്റ്റാർക്കിന് മുന്നിൽ തകർന്നടിയുകയായിരുന്നു.ബെഹ്‌റൻഡ‌്രോഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.