വീട്ടിൽ പാചക വാതക ഗ്യാസ് ചോർച്ചയുണ്ടാൽ ആരും അങ്കലാപ്പിലാകും. പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞുപോകുന്ന നിമിഷമാണത്. ഗ്യാസ് ചോർച്ചയും തീപടരുന്നതും തടയാൻ എന്തു ചെയ്യണമെന്നു കൃത്യമായ ധാരണയില്ലാത്തതിനാലാണ് പലപ്പോഴും അപകടം ഒഴിവാക്കാൻ കഴിയാത്തത്..
ലായനി രൂപത്തിലാണു സിലിണ്ടറിൽ ഗ്യാസ് നിറച്ചിട്ടുള്ളത്. ഇതിനു മണമില്ല. എന്നാൽ ചോർച്ച അറിയാനായി ഗന്ധം നൽകിയിട്ടുണ്ട്. . അതിനാൽ പതിവിൽ കൂടുതൽ ഗന്ധം വരുന്നുണ്ട് എങ്കിൽ സിലിണ്ടറിൽ ചോർച്ചയുണ്ടെന്ന് മനസിലാക്കാം.
ഗ്യാസ് ചോർന്നുവെന്ന് കണ്ടാൽ വീടിന്റെ വെന്റിലേറ്ററുകൾ, ജനാലകൾ, വാതിലുകൾ എന്നിവ ഉടൻ തന്നെ തുറന്നിടണം. വേഗത്തിൽ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ് ചെയ്യുകയും പുതുതായി സ്വിച്ച് ഇടാതിരിക്കയും ചെയ്യണം ചെറിയ രീതിയിൽ ആണ് തീ ഉണ്ടാകുന്നതെങ്കിൽ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ചോർച്ച ഉണ്ടായാൽ ഗ്യാസ് വലിച്ചിഴച്ച് കൊണ്ടു പോകരുത്.
ഉയർത്തി കൊണ്ടു പോകണം. ഓക്സിജന്റെ സാന്നിദ്ധ്യം ഒഴിവാക്കാൻ നനഞ്ഞ തുണിയോ ചാക്കോ ഇട്ട് കുറ്റി തണുപ്പിച്ചതിനുശേഷം എടുത്തു പുറത്തു വയ്ക്കുക.
തീപടരാനുള്ള സാദ്ധ്യതയുണ്ടെങ്കിഷ അഗ്നിശമന സേനയെ അറിയിക്കുന്നതും ഗുണം ചെയ്യും.