കായികമേളകളിൽ കുറഞ്ഞ ദൂരം കുറഞ്ഞസമയത്തിൽ ഓടിത്തീർത്തു; ജീവിതത്തിലെ ലക്ഷ്യങ്ങളിലേക്ക് പ്രസാദ് ഓടിയെത്തിയതും കുറഞ്ഞ സമയത്തിലാണ്. പഴയ ഓട്ടക്കാരൻ എളുപ്പത്തിൽ ജീവിത ലക്ഷ്യം കൈവരിച്ചത് ചെങ്ങന്നൂർ ചെറിയനാട്ടുകാർക്ക് അതിശയമായിരിക്കും. പട്ടശേരി വടക്കേതിൽ പി. വി. പ്രസാദ് ബാംഗ്ലൂർ ആസ്ഥാനമായി ആതുര വിദ്യാഭ്യാസ മേഖലയിൽ സ്ഥാപനങ്ങൾ പടുത്തുയർത്തിയത് കഠിന പരിശ്രമങ്ങളിലൂടെയാണ്. മലയാളികളായ നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് ആശ്രയമാണ് പ്രസാദിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ. ഈ സ്ഥാപനത്തിന്റെ കീഴിൽ എ.ജെ കോളേജ് ഓഫ് നഴ്സിംഗ്, വിദ്യാഭാരതി സ്കൂൾ ഓഫ് ഫാർമസി എന്നിവയുടെ ചെയർമാനും ഇന്ദിരാഗാന്ധി കോളേജ് ഒഫ് നഴ്സിംഗ്, എം.വി.എം സുമ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, എം.വി.എം ഫാർമസി കോളേജ് എന്നിവയുടെ ഡയറക്ടറുമാണ് അദ്ദേഹം. പതിമൂന്ന് കോഴ്സുകളിലായി ആയിരത്തി ഇരുന്നൂറിലേറെ വിദ്യാർത്ഥികളാണ് ഓരോ വർഷവും കോഴ്സ് പൂർത്തിയാക്കി തൊഴിൽ മേഖലയിൽ എത്തുന്നത്. ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാതെ സ്ഥാപനങ്ങൾ നേരിട്ടു കുട്ടികളെ തിരഞ്ഞെടുക്കുന്ന കോഴ്സുകളാണെല്ലാം.
ആലപ്പുഴ ജില്ലയിൽ മാന്നാർ, ഹരിപ്പാട്, കായംകുളം, ചേർത്തല എന്നിവിടങ്ങളിൽ ഓഫീസുകൾ തുറന്നാണ് അഡ്മിഷനു വേണ്ട സഹായങ്ങൾ ചെയ്യുന്നത്. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി, കർണാടക സർക്കാർ, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എന്നിവയുടെ അഫിലിയേഷനുളളവയാണ് കോളേജുകൾ. ബാംഗ്ലൂരിലെ ചൊക്കനഹളളിയിൽ 2004ൽ തുടങ്ങിയ സ്ഥാപനങ്ങൾ ബാംഗ്ലൂരിലെ പ്രമുഖ കോളേജുകളായി വളർന്നു കഴിഞ്ഞു. തൊണ്ണൂറ് ശതമാനം വിദ്യാർത്ഥികളും അക്കാഡമിക യോഗ്യതയുളള അദ്ധ്യാപകരും ജീവനക്കാരും മലയാളികളാണ്. മികച്ച വിദ്യാഭ്യാസത്തിനൊപ്പം വ്യക്തിത്വ വികസനവും അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതാണ് അദ്ധ്യയന രീതി. ഡിസ്റ്റിംഗ്ഷനോടെ മികച്ച വിജയമാണ് ഓരോ വർഷവും ലഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം പ്ളേസ് മെന്റ് ഉറപ്പുവരുത്തുന്നു. സെമിനാറുകളും വിനോദ പരിപാടികളും കാമ്പസുകളിൽ നടക്കുന്നുണ്ട്. സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലുകളുടെയും മെസിന്റെയും ചുമതല മലയാളികൾക്കാണ്.
കഷ്ടതകളെ അതിജീവിച്ച കരുത്ത്
കർഷകരായിരുന്ന വാസുദേവന്റെയും സരോജനിയുടെയും ഇളയ മകനാണ് പി. വി. പ്രസാദ്. ചെറിയനാട് പ്രോഗ്രസീവ് സ്കൂൾ, തുരുത്തിമേൽ എസ്.എൻ.ഡി. പി യോഗം സ്കൂൾ, ചെറിയനാട് ദേവസ്വം ബോർഡ് സ്കൂൾ, ചെങ്ങന്നൂർ എസ്. എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. സ്കൂൾ കായിക മേളകളിലെ നൂറ്, ഇരുന്നൂറ് മീറ്റർ ഓട്ട മത്സരങ്ങളിൽ ഉപജില്ല, ജില്ലാ താരമായിരുന്നു പ്രസാദ്. പുലർച്ചെ ഉണർന്ന് അച്ഛനൊപ്പം കൃഷിപ്പണികൾ ചെയ്ത ശേഷമാണ് സ്കൂളിൽ പോയിരുന്നത്. പ്രീഡിഗ്രിക്കു ശേഷം സൈന്യത്തിൽ ചേർന്നു. സ്കൂളിലെ കായിക പരിശീലനം പ്രസാദിന് സൈനിക സേവനത്തിലും പ്രയോജനപ്പെട്ടു. പുതിയതായി സൈന്യത്തിൽ ചേരുന്നവർക്ക് കായിക പരിശീലനം നൽകേണ്ട ചുമതല ഫിസിക്കൽ എഡ്യുക്കേഷൻ ട്രെയിനറായ പ്രസാദിനായിരുന്നു. ആർമി റിക്രൂട്ട്മെന്റ് ബോർഡ് അംഗമായിരിക്കെ നാട്ടിലെ നിരവധി യുവാക്കളെ പട്ടാളത്തിൽ ചേർത്തു. പതിനഞ്ചു വർഷത്തെ സൈനിക സേവനം മതിയാക്കി ബാംഗ്ലൂർ സർവകലാശാലയിൽ നാലു വർഷം ഫിസിക്കിൽ എഡ്യുക്കേഷൻ ഡയറക്ടറായി സേവനമനുഷ്ടിച്ചു. തുടർന്നാണ് ആതുര വിദ്യാഭ്യാസ മേഖലയിലേക്ക് തിരിഞ്ഞത്.
ചതിക്കുഴികൾ തിരിച്ചറിഞ്ഞ്
അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകൾ നടത്തുന്ന തട്ടിപ്പിൽ നിരവധി വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകുന്നതുകണ്ടാണ് പ്രസാദ് ആതുര വിദ്യാഭ്യാസ സേവന രംഗത്ത് എത്തിയത്. നാട്ടിൽ നിന്ന് അയൽ സംസ്ഥാനങ്ങളിൽ എത്തി പഠിക്കുന്ന കുട്ടികൾ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയും പ്രയാസങ്ങളും നേരിട്ടു മനസിലാക്കി. നിയമപരമായും അംഗീകാരത്തോടെയും നഴ്സിംഗ് കോളേജുകൾ നടത്താൻ ലഭിച്ച അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി. സൈനികന്റെ അച്ചടക്കവും സൂക്ഷ്മതയും സത്യസന്ധതയും കോളേജുകളുടെ നടത്തിപ്പിലും പാലിക്കാൻ കഴിയുന്നതാണ് തന്റെ വിജയത്തിന് അടിസ്ഥാനമെന്ന് പി.വി പ്രസാദ് പറയുന്നു. ഓരോ വിദ്യാർത്ഥിയുമായും നേരിട്ട് അഭിമുഖം നടത്തും. പഠനത്തിനുളള അഭിരുചി പരിശോധിക്കുകയും വീട്ടിലെ സാഹചര്യം മനസിലാക്കുകയും മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. നിർധന വിദ്യാർത്ഥികൾക്ക് ഫീസിളവും ആനുകൂല്യങ്ങളും അനുവദിക്കും.
സേവനരംഗത്തും സജീവം
നാട്ടിലും ബാംഗ്ലൂരിലും വിവിധ സേവന മേഖലകളിൽ സജീവമാണ് പി.വി.പ്രസാദ്. സംസ്ഥാനത്തെ വെളളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അറുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യോത്പന്നങ്ങളും വസ്ത്രങ്ങളുമെത്തിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേനയും സഹായങ്ങൾ നൽകി. പഠിക്കാൻ താൽപ്പര്യമുളള നിർദ്ധനരായ കുട്ടകളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റടുത്ത് നടത്തുന്നു. ബാംഗ്ലൂർ കേരളസമാജം സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ബാംഗ്ലൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തനങ്ങളിൽ സജീവം. ബംഗളരു കാരുണ്യ സംഘടനയിലെ അഞ്ച് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു നടത്തുന്നു.
കുടുംബം കൂടെയുണ്ട്
ബാംഗ്ലൂരിൽ സ്ഥിര താമസമാണ് പ്രസാദിപ്പോൾ. ഭാര്യ ദീപ്തി ബാംഗ്ലൂരിലെ നഴ്സിംഗ് കോളേജുകളുടെ പാർട്ണറാണ്. മകൻ പ്രവീൺ പ്രസാദ് ബി.ടെക് വിദ്യാർത്ഥി. മകൾ അശ്വതി പ്ലസ് ടു വിദ്യാർത്ഥിനി.
(ഫോൺ: 09986632809)