അശ്വതി : കലാനൈപുണ്യവും ബുദ്ധിശക്തിയും വർദ്ധിക്കും. മധുരമായി സംസാരിക്കുകയും മറ്റുള്ളവരോട് നന്നായി ഇടപെടുകയും ചെയ്യും. ഏർപ്പെടുന്ന ചില കാര്യങ്ങളിൽ തടസ്സം വന്നേക്കാം.
ഭരണി: വിദേശത്ത് തൊഴിൽ നേടാനുള്ള പരിശ്രമം വിജയിക്കും. ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കും. പൊതുമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടം പ്രതീക്ഷിക്കാം.
കാർത്തിക : പൊതുമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിജയം. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്നും നേട്ടം. സഹോദരങ്ങളുമായി വാക്കുതർക്കത്തിന് സാദ്ധ്യത.
രോഹിണി: പുതിയ തൊഴിൽ മേഖലയിലേക്ക് മാറാൻ അവസരം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയം. വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ സമയം.
മകയിരം: രാഷ്ട്രീയപ്രവർത്തകർക്ക് ജനപ്രീതിയുണ്ടാകും. കുടുംബത്തിൽ സമാധാനക്കുറവ്. ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സന്താനങ്ങൾക്ക് മികച്ച നേട്ടം. രോഗങ്ങളിൽ നിന്നും കരകയറും.
തിരുവാതിര: തൊഴിൽ മേഖലയിൽ നേട്ടം. കരുതിവച്ചിരുന്ന പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. ജീവിതപങ്കാളിക്ക് ഉന്നതി. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ബന്ധുജനഗുണമുണ്ടാകും.
പുണർതം: വിവാഹതീരുമാനത്തിലെ വ്യക്തതകുറവ് മന:ക്ളേശമുണ്ടാക്കും. ധനപരമായി നേട്ടം കൈവരിക്കും. സ്വദേശം വിട്ടുള്ള ജോലിക്ക് സാദ്ധ്യത. വിദ്യാഭ്യാസ പുരോഗതി.
പൂയം: ജോലിക്കായി പരീക്ഷ എഴുതുന്നവർക്ക് അനുകൂലമായ കാലം. വ്യവസായശാലകളിൽ ജോലി ചെയ്യുന്നവർക്ക് ഉയർന്ന പദവി. ധനാഭിവൃദ്ധിയുടെ സമയം.
ആയില്യം: വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. എഴുത്തുകാർക്ക് പുരസ്കാരത്തിന് സാദ്ധ്യത. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.
മകം: ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ സമയം. ശരീരത്തിന് ബലക്കുറവ് അനുഭവപ്പെട്ടേക്കാം. പിതൃസ്വത്ത് ലഭിക്കും. ഊഹക്കച്ചവടത്തിൽ ജയിക്കും. ബിസിനസിൽ പുരോഗതി.
പൂരം: ബന്ധുജനഗുണം വർദ്ധിക്കും. പണമിടപാടുകളിൽ ശ്രദ്ധിക്കണം. അനാവശ്യ ധൃതി പ്രശ്നങ്ങളിൽപ്പെടുത്തിയേക്കാം. തൊഴിൽമേഖലയിൽ ശ്രദ്ധയോടെ മുന്നേറണം.
ഉത്രം: സഹോദര സഹായമുണ്ടാകും. കുടുംബത്തിൽ ശാന്തത. ആരോഗ്യപരമായി അനുകൂലസമയം. ജീവിതപങ്കാളിയിൽ നിന്നും ഉറച്ച പിന്തുണ. ധനപരമായി നേട്ടം കൈവരിക്കും. പണമിടപാടുകളിൽ അശ്രദ്ധ പാടില്ല.
അത്തം: സർക്കാർ ആനുകൂല്യം ലഭിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാര്യലാഭം.
ചിത്തിര: വിദ്യാഭ്യാസമേഖലയിൽ ഉയർച്ച. വാക്സാമർത്ഥ്യത്താൽ എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. രോഗശമനമുണ്ടാകും.
ചോതി: വിവാഹാദി മംഗളകാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളും. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. അപ്രതീക്ഷിതമായി ഉപഹാരങ്ങൾ ലഭിക്കും. സന്താനങ്ങൾക്ക് അനുകൂലസമയം.
വിശാഖം: ജീവിതപങ്കാളിയിൽ നിന്നും ഉറച്ച പിന്തുണ. ധനാഭിവൃദ്ധിക്കുള്ള സമയം. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം. വിവാഹമാലോചിക്കുന്നതിന് അനുകൂലമായ സമയം.
അനിഴം: എഴുത്തുകാർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സഹോദരങ്ങളെ കൊണ്ട് ഗുണനുഭവം. വിദ്യാഭ്യാസരംഗത്ത് പുരോഗതി.
തൃക്കേട്ട: ഊഹക്കച്ചവടക്കാർക്ക് നേട്ടം. വിദ്യാഭ്യാസ രംഗത്ത് പുരോഗതി. കുടുംബ ഭദ്രത കൈവരിക്കും. തൊഴിൽ മേഖലയിൽ അവിചാരിതമായ നേട്ടം. മെച്ചപ്പെട്ട വാരമായിരിക്കും.
മൂലം: വാഹനം വാങ്ങും. ഇഷ്ടസ്ഥലത്തേക്ക് മാറ്റം. സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ക്ഷമയോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
പൂരാടം: പൊതുപ്രവർത്തകർക്ക് ജനപിന്തുണ. ജോലി സംബന്ധമായി നിരന്തരം യാത്ര ചെയ്യേണ്ടി വരും. ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ കാലം.
ഉത്രാടം: സൽപ്രവൃത്തികൾക്കായി പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. ധന, ഐശ്വര്യങ്ങളുടെയും പ്രശസ്തിയുടെയും സമയം. കേസുകളിൽ വിജയം.
തിരുവോണം: വാഹനയോഗം. വിദ്യാഭ്യാസപരമായി മുന്നേറ്റമുണ്ടാകും. ധനാഭിവൃദ്ധിയുടെ കാലം. വിവാഹതടസ്സത്തിന് സാദ്ധ്യത. കുടുംബാഭിവൃദ്ധിയുടെ കാലം.
അവിട്ടം: അവിവാഹിതരുടെ വിവാഹം നടക്കാൻ സാദ്ധ്യത. സാമ്പത്തിക ഞെരുക്കമുണ്ടാകാം. വാക്ചാതുര്യത്താൽ ജനപ്രീതി പിടിച്ചുപറ്റും. സ്ഥലം വാങ്ങും.
ചതയം: മറ്റുള്ളവരുടെ പ്രശംസ ലഭിക്കും. കഠിനപരിശ്രമങ്ങൾക്ക് ഫലം കാണുന്നു. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം. വീട് പുതുക്കിപ്പണിയും. ജോലി സ്ഥിരപ്പെടും.
പൂരുരുട്ടാതി: ഏറെ കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. കുടുംബ ജീവിതം ആഹ്ളാദകരമാകും.
ഉത്രട്ടാതി : ഗൃഹം മാറിത്താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയം. തൊഴിൽ പ്രശ്നങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ട്. ക്ഷമയോടു കൂടി വിവിധ പ്രശ്നങ്ങളെ സമീപിക്കണം.
രേവതി : സ്വന്തമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച നേട്ടമുണ്ടാകും. പ്രശസ്തിയും ഐശ്വര്യവും പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് അനുകൂലമായ കാലം.