missing-case

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജർമൻ സ്വദേശിയായ ലിസ വെയ്‌സിനെ കാണാതായെന്ന് ജർമൻ കോൺസുലേറ്റാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാർച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമൃതപുരിയിൽ പോകാനുള്ള വിലാസമാണ് ഇവർ നൽകിയിരുന്നത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരൻ നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ് അറിയിച്ചു. ഇത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.