salary-hike

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് അദ്ധ്യാപകർക്ക്‌ യു.ജി.സി ശുപാർശ പ്രകാരമുള്ള ഏഴാം ശമ്പള വർദ്ധന നടപ്പാക്കി ഉത്തരവിറങ്ങി. അടിസ്ഥാന ശമ്പളത്തിന്റെ 2.67 ഇരട്ടിയാണു വർധിപ്പിച്ചിട്ടുള്ളത്. അസിസ്റ്റന്റ് പ്രൊഫസർക്ക് 10,000 – 20,000 രൂപ വരെയും അസോസിയേറ്റ് പ്രൊഫസർക്ക് 25,000 – 30,000 രൂപ വരെയും വർധന ലഭിച്ചേക്കും.

2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ട്. പരിഷ്കരിച്ച ശമ്പളം ഏപ്രിൽ ഒന്ന് മുതലാണ് പണമായി ലഭിക്കേണ്ടത്. അതേസമയം, യോഗ്യതയുള്ളവർക്ക് പ്രൊഫസർ സ്ഥാനത്തേക്കു സ്ഥാനക്കയറ്റം നൽകാം. പെൻഷൻകാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ചു പ്രത്യേക ഉത്തരവ് ഇറക്കേണ്ടിവരും. 2016 ജനുവരി മുതൽ മാർച്ച് 31 വരെയുള്ള കുടിശിക വിതരണം സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു മാത്രമേ തീരുമാനിക്കൂ. ഈ കാലയളവിൽ വിരമിച്ച അദ്ധ്യാപകരുടെ കാര്യം വ്യക്തമാക്കിയിട്ടില്ല.