amma

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗം ആരംഭിച്ചു. ഭാരവാഹിസ്ഥാനങ്ങളിൽ കൂടുതൽ വനിതാ പങ്കാളിത്തവും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെല്ലും ഉറപ്പുവരുത്തുന്ന ഭരണഘടന ഭേദഗതി നിർദേശങ്ങൾ യോഗം ചർച്ച ചെയ്യും. വനിതാ കൂട്ടായ്‌മയായ ഡബ്ല്യ.സി.സി യിലെ അഗംങ്ങളായ രേവതി, പാർവതി തിരുവോത്ത് എന്നിവർ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അമ്മയുടെ പ്രവർത്തനങ്ങൾക്കെതിരെ പലപ്പോഴായി ഇവർ രംഗത്തെത്തിയിരുന്നു.

amma-general-body

നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാർഷിക പൊതയോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിലും ഭരണഘടനാ ഭേദഗതിയെ കുറിച്ച് ചർച്ച ചെയ്‌തിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം അഞ്ച് സ്ഥാനങ്ങൾ വനിതകൾക്ക് നീക്കി വയ്‌ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുക.

സംഘടനയിൽ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും സംഘടനയിൽ അംഗത്വമുള്ള താരങ്ങൾ ക്രിമിനൽ കേസുകളിൽ പ്രതിയായാൽ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സിനിമ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപികരിക്കുന്ന കാര്യവും ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.