lucifer

ഇരുന്നൂറ് കോടി എന്ന ബോക്‌സോഫീസ് ഹിറ്റിൽ നിന്ന് എമ്പുരാൻ എന്ന രണ്ടാം ഭാഗത്തിനായി ഒരുങ്ങുകയാണ് ലൂസിഫർ. ആദ്യഭാഗം സൃഷ്‌ടിച്ച തരംഗത്തിന്റെ അലയൊലികൾ അടങ്ങുന്നതിന് മുമ്പു തന്നെയുള്ള എമ്പുരാന്റെ പ്രഖ്യാപനം പ്രേക്ഷകരിലും മലയാള സിനിമയിലും നിറച്ച ആവേശവും പ്രതീക്ഷയും ഏറെ വലുതാണ്. ആ പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുന്ന തരത്തിലാണ് ലൂസിഫറിന്റെ പ്രധാന സീനുകളുടെ ചിത്രീകരണം ബിഹൈൻഡ് ദ സീൻ എന്ന പേരിൽ അണിയറക്കാർ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

ഇതിനോടകം പതിനൊന്നോളം വീഡിയോകൾ ഗുഡ് വിൽ എന്റർടെയിൻമെന്റ് പുറത്തു വിട്ടു കഴിഞ്ഞു. ഇപ്പോഴിതാ ഒടുവിലായി വന്നിരിക്കുന്നത് മോഹൻലാൽ- വിവേക് ഒബ്‌റോയി- സായി കുമാർ കോമ്പിനേഷനിലുള്ള രംഗമാണ്. എന്നെ അറിയാവുന്നരോട് പണ്ടേ ഞാൻ പറഞ്ഞിട്ടുണ്ട്, നാർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്. എന്ന മാസ് ഡയലോഗ് ലൂസിഫറിൽ മോഹൻലാൽ ആവർത്തിച്ചപ്പോൾ ആരാധകർ അത് ആഘോഷമാക്കി മാറ്റുകയായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിനു പിന്നിലെ പിന്നണി കാഴ്‌ചകളാണ് ഇപ്പോൾ വൈറലാകുന്നത്.

വീഡിയോ കാണാം-