news

1. പൊലീസുകാർ തെറ്റു ചെയ്താൽ കർശന നടപടി എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. പൊലീസ് സേനയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കരുത്. ഒറ്റപ്പെട്ട വ്യക്തിത്വങ്ങളുടെ മാനസിക അവസ്ഥ പ്റകടിപ്പിക്കാനുള്ള സ്ഥലമല്ല പൊലീസ് സേന. പൊലീസിലെ ഒറ്റപ്പെട്ട സംഭവങ്ങൾ വേദനിപ്പിച്ചു എന്നും മുഖ്യമന്ത്റി. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നവരെ സംരക്ഷിക്കും എന്നും തെറ്റുകാരെ സംരക്ഷിക്കില്ല എന്നും കോസ്റ്റൽ വാർഡർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവെ മുഖ്യമന്ത്റി പറഞ്ഞു
2. സീറോ മലബാർ സഭയിൽ ജാഗ്റത ഉറപ്പാക്കാൻ കൂട്ടായ പ്റവർത്തനം ആവശ്യമെന്ന് സിറോമലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം. ആദിമ സഭയുടെ തീക്ഷ്ണതയും ജാഗ്റതയും കൈമോശം വരാതെ കാത്തു സൂക്ഷിക്കണം. പ്റഘോഷണത്തിലും സാക്ഷ്യത്തിലും ഉണ്ടായ പോരായ്മകളെ എളിമയോടെ അംഗീകരിക്കാം എന്നും ഇടയ ലേഖനം
3. തെറ്റിദ്ധാരണകളും വിമർശനങ്ങളും എതിർപുകളും ഈശോയുടെ ശൈലിയിൽ സ്വീകരിക്കണം എന്നും ഇടയലേഖനം പറയുന്നു. സിറോ മലബാർ സഭയിലെ പള്ളികളിലും സ്ഥാപനങ്ങളിലും ഇടയലേഖനം വായിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമതല ലഭിച്ച ശേഷമുള്ള ആദ്യ ഇടയലേഖനമാണിത്. സഭ ഭൂമി വിവാദം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഒരുവർഷം മുമ്പാണ് കർദിനാളിനെ ഭരണചുമതലയിൽ നിന്ന് മാറ്റിനിറുത്തിയത്
4. നെടുമങ്ങാട്ടെ പെൺകുട്ടിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയും സുഹൃത്തും. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും കുറ്റം സമ്മതിച്ചത്. പ്റതികളെ റിമാൻഡ് ചെയ്തു. മഞ്ജുഷയും സുഹൃത്ത് അനീഷിനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതോടെയാണ് പതിനാറുകാരിയെ കൊന്നതെന്നാണ് മൊഴി. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അടുത്തയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവം കൊലപാതകമാണെന്ന് നേരത്തെ പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് എല്ലുകൾക്ക് പൊട്ടലുണ്ട്.


5. ഇന്നലെയാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റിൽ കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാച മുമ്പാണ് മഞ്ജുഷയെയും കുട്ടിയെയും പറണ്ടോടുളള വാടകവീട്ടിൽ നിന്നും കാണാതായത്. പൊലീസ് അന്വേഷണത്തിൽ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയതു എന്നാണ് മഞ്ജുഷ ആദ്യം മൊഴി നൽകിയത്. വഴക്ക് പറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു.
6. കേരളം വായ്പയെടുക്കുന്നത് കേന്ദ്റം വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ 6000 കോടി അർഹത ഉണ്ടായിരുന്നത് നാലായിരം കോടിയായി കുറച്ചു. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്റതിസന്ധി രൂക്ഷമാക്കുമെന്ന് ധനമന്ത്റി ഡോ. തോമസ് ഐസക് പറഞ്ഞു. ഓണക്കാലത്തെ ചെലവുകളെ ഇത് ബാധിക്കും. ഒരോപാദത്തിലും 6000 കോടിരൂപ വീതമായി സാമ്പത്തികവർഷം 24,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്റം അനുവദിച്ചത്. ആദ്യപാദമായ ഏപ്റിൽ- ജൂൺ മാസങ്ങളിൽ 6000 കോടി രൂപ കടമെടുക്കാൻ അനുവദിച്ചു. എന്നാൽ, രണ്ടാംപാദമായ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലത്തേക്ക് 4000 കോടി കടമെടുക്കനേ അനുവദിച്ചിട്ടുള്ളൂ.
7. 2016- 17ൽ സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിൽ അധികമായി വന്ന 6000 കോടി രൂപ വായ്പയായി കണക്കാക്കിയാണ് കേന്ദ്റത്തിന്റെ നടപടി. ഇത്തരത്തിലുള്ള നിയന്ത്റണം അപൂർവമാണ്. വകുപ്പുകളുടേതായി ട്റഷറിയിൽ നിക്ഷേപിച്ച പണവും ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക പി.എഫിൽ ലയിപ്പിച്ചതുമൊക്കെ വായ്പയായി കണക്കാക്കിയാണ് ഈ നടപടി. ഇതാണ് സ്ഥിതിയെങ്കിൽ അടുത്ത രണ്ടുപാദങ്ങളിലും 2000 കോടിരൂപ വീതം കുറവ് വന്നേക്കാമെന്ന ആശങ്കയിലാണ് ധനവകുപ്പ്. അങ്ങനെ വന്നാൽ ഈ സാമ്പത്തികവർഷം 6000 കോടിരൂപ കേരളത്തിന് കുറയും. പ്റളയദുരിതത്തിലായ കേരളത്തെ വീണ്ടും രൂക്ഷമായ പ്റതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തിന് എതിരേ വീണ്ടും കേന്ദ്റത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
8. ഇടുക്കി നെടുങ്കണ്ടത്ത് റിമാൻഡ് പ്റതി രാജ്കുമാർ മരിച്ച സംഭവത്തിൽ ക്റൈംബ്റാഞ്ച് സംഘത്തിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചു. രാജ്കുമാറിനെ ഉരുട്ടലിന് വിധേയനാക്കി. 22 മുറിവുകൾ രാജ്കുമാറിന്റെ ദേഹത്ത് ഉണ്ടായിരുന്നു. തുടയിലും കാൽവെള്ളയിലുമായി വലുതും ചെറുതുമായ ഏഴ് ചതവുകൾ എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പരിക്കുകൾ എങ്ങനെ സംഭവിച്ചു എന്ന് ക്റൈംബ്റാഞ്ച് സംഘം പരിശോധിക്കുക ആണ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്‌കും ക്റൈംബ്റാഞ്ച് അന്വേഷണ സംഘം ശേഖരിച്ചു
9.കോടതിയിൽ സമർപ്പിച്ച ശേഷം ഹാർഡ് ഡിസ്‌ക് വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നാളെ മുതൽ നെടുംകണ്ടം പൊലീസ് സ്റ്റേഷനിലെ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാർക്ക് എതിരായി പീരുമേട് പൊലീസ് എടുത്ത കേസിൻമേലുള്ള കട്ടപ്പന ഡി.വൈ.എസ്.പിയുടെ അന്വേഷണവും ആരംഭിച്ചു.
10.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ള 22ഓളം മുറിവുകൾ എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ വിശദമായ പരിശോധന ആവശ്യമാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കസ്റ്റഡി മർദ്ദനമെന്ന ആരോപണത്തിന് ശക്തി പകരുന്ന തെളിവുകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കുന്നതിനായി രാജ്കുമാറിനെ പരിശോധിച്ച മുഴുവൻ ഡോക്ടർമാരുടെയും മൊഴികൾ രേഖപ്പെടുത്തും.
11. സംസ്ഥാനത്ത് മെഡിക്കൽ പ്റവേശനം സംബന്ധിച്ച അനിശ്ചിത്വം ഒഴിവാക്കാൻ സർക്കാർ ഇന്ന് വിജ്ഞാപനം ഇറക്കും. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പ്റവേശനം നടത്താനാണ് സർക്കാർ നിർദേശം. പുതുക്കിയ ഫീസ് നൽകാമെന്ന് വിദ്യാർഥികളിൽ നിന്നും ബോണ്ട് വാങ്ങും . ഫീസ് പുനർ നിർണയിക്കാതെ സഹകരിക്കില്ലെന്ന് മാനേജ് മെന്റുകൾ അറിയിച്ചിരുന്നു. സ്വാശ്റയ കോളജുകളിലെ ഫീസ് അനിശ്ചിതത്വം മൂലം മെഡിക്കൽ പ്റവേശന നടപടികൾ ഇന്നലെയും തുടങ്ങാനായിരുന്നില്ല