social-media

തിരുവനന്തപുരം: പൊലീസ് സേനയെ സാങ്കേതിക തലത്തിൽ വികസിപ്പിക്കാൻ പൊതുജനങ്ങളിൽ നിന്ന് ആശയങ്ങൾ തേടുകയാണ് കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് പൊലീസ് ആശയങ്ങൾ ക്ഷണിച്ചത്. എന്നാൽ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. അതിലെ ഒരു കമന്റ് ഇങ്ങനെ "ഒരു ഉലക്ക എടുക്കുക പരാതി പറയാൻ വന്നവനെ ഒരു റൂമിൽ കയറ്റി അങ്ങ് ഉരുട്ടുക " എന്നാണ്.

"കേരള പോലീസ് സൈബർഡോമിന്റെ കോഡ്‌സെക് 2019 ഇത്തരം ആശയങ്ങളെ പൊതുജനങ്ങളിൽ നിന്നും ക്ഷണിക്കുന്നു. വികസിപ്പിക്കുന്ന ആശയങ്ങൾ ചുരുക്ക രൂപത്തിൽ വിശകലനത്തിന് ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പി ഡി എഫ് രൂപപ്രകാരം അയക്കാവുന്നതാണ്. കോഡ്‌സെക് കമ്മിറ്റി തിരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങൾക്ക് പാരിതോഷികം നൽകുന്നതാണ്"- എന്നാൽ കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പോലീസ് സേനയെ സാങ്കേതിക തലത്തിൽ വികസിപ്പിക്കാൻ എന്തെങ്കിലും പ്രൊജെക്ടുകളോ, ആശയങ്ങളോ ഉണ്ടെങ്കിൽ അത് പോലീസ് സേനയുമായി പങ്കു വയ്ക്കാൻ കൂട്ടുകാർക്ക് അവസരം. കേരള പോലീസ് സൈബർഡോമിന്റെ കോഡ്‌സെക് 2019 ഇത്തരം ആശയങ്ങളെ പൊതുജനങ്ങളിൽ നിന്നും ക്ഷണിക്കുന്നു.


വികസിപ്പിക്കുന്ന ആശയങ്ങൾ ചുരുക്ക രൂപത്തിൽ വിശകലനത്തിന് ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പി ഡി എഫ് രൂപപ്രകാരം അയക്കാവുന്നതാണ്. കോഡ്‌സെക് കമ്മിറ്റി തിരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങൾക്ക് പാരിതോഷികം നൽകുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് തങ്ങളുടെ ആശയങ്ങളുടെ മൂലരൂപം (ആദ്യ മാതൃക) ഉണ്ടാക്കിയെടുക്കാൻ 2 ആഴ്ച സമയം നൽകുന്നതാണ്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രൊജെക്ടുകൾക്കു പ്രത്യേക പാരിതോഷികം നൽകുന്നതാണ്. പി ഡി എഫ് അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി : 17-07-2019 6.00 pm

രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/82sfu3voyw32cf6y6
#codsec #cyberdome #keralapolice #ideathone #policingthefuture #startup