-icc-cricke

ബിർമിംഗ്ഹാം: ലോകകപ്പിൽ ഏകദിനത്തിലെ മുൻനിര റാങ്കുകാരായ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സൂപ്പർ പോരാട്ടത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ റിഷഭ് പന്ത് ലോകകപ്പിൽ അരങ്ങേറും. മോശം ഫോമിൽ കളിക്കുന്ന വിജയ് ശങ്കറിന് പകരമായിട്ടാണ് പന്ത് ടീമിലെത്തിയത്.

ടീമിൽ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇംഗ്ലീഷ് ടീമിൽ ജേസൺ റോയ് തിരിച്ചെത്തി. മൊയീൻ അലിക്ക് പകരം ലിയാം പ്ലങ്കറ്റും കളിക്കും. പുതിയ ജേഴ്‌സിയും അണിഞ്ഞാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. കെ.എൽ രാഹുൽ, രോഹിത് ശർമ, വിരാട് കൊഹ്‌ലി (ക്യാപ്റ്റൻ), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബൂമ്ര എന്നിവരാണ് ഇന്ത്യൻ ടീമിൽ.

ഇംഗ്ലണ്ട്: ജേസൺ റോയ്, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ഓയിൻ മോർഗൻ, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലർ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആർച്ചർ, മാർക് വുഡ്. ഇന്ത്യയെക്കാൾ ഇംഗ്ലണ്ടിനാണ് ഇന്നത്തെ മത്സരം നിർണായകം. സെമി പ്രതീക്ഷകൾ നിലനിറുത്താൻ ഇംഗ്ലണ്ടിന് ഈ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്.