പാലക്കാട്: സ്വന്തം മണ്ഡലത്തിലെ വയലിൽ ട്രാക്ടർ ഓടിച്ചും ഞാറു നട്ടും ആലത്തൂരിന്റെ പെങ്ങളൂട്ടി രമ്യ ഹരിദാസ് എം.പി. ജയിച്ചാൽ മണ്ഡലത്തിൽ തന്നെ കാണുമെന്ന് രമ്യ നാട്ടുകാരോട് പറഞ്ഞപ്പോൾഇത്ര പ്രതീക്ഷിച്ച് കാണില്ല. ഇനി കാണാനിരിക്കുന്നതെ ഉള്ളു എന്നാണ് ആരാധകർ പറയുന്നത്.
ഞാറുനടുന്നതും ട്രാക്ടർ ഓടിക്കുന്നതും എം.പി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. "മണ്ഡലത്തിലെ എവിടെയും നിങ്ങൾക്ക് എന്നെ കാണാം എന്ന് പറഞ്ഞപ്പോൾ ഇത്രയും അവിടുത്തുകാർ ഇത്രയ്ക്കും പ്രതീക്ഷിച്ചു കാണില്ല" എന്നാണ് ഒരു കമന്റ്.
"പാട്ടുപാടിയും ട്രാക്ടർ ഓടിച്ചും ആലത്തൂരിന്റെ പ്രിയപ്പെട്ട എം.പി, തൂണിലും തുരുമ്പിലും രമ്യയുണ്ട്. അതാണ് ആലത്തൂരിന്റെ വിജയം, ഒരു പാർലമെന്റ് മെമ്പർ ആണോ ട്രാക്ടർ ഓടിക്കുന്നത് ഓരോരു പഞ്ചായത്ത് മെമ്പർമാരുടെ അഹങ്കാരം കാണുമ്പോഴാണ് രമ്യയെ അഭിനന്ദിക്കാൻ തോന്നുന്നത്, മുത്താണ് രമ്യ" എന്നിങ്ങനെ പോകുന്നു പോസ്റ്റിനു താഴെയുള്ള കമന്റുകൾ.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെയായിരുന്നു ലോക്‌സഭയിലേക്ക് മത്സരിക്കാൻ രമ്യയെത്തിയത്. തിരഞ്ഞെടുപ്പൽ സിറ്റിംഗ് എം.പിയായ പി.കെ ബിജുവിനെ ഒന്നര ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസിന്റെ പാർലമെന്റിലേക്കുള്ള ജയം.