ലോകത്തെ ഏറ്റവും സുരക്ഷിത്വമുള്ള കാറുകളിലൊന്നാണ് മെഴ്സിഡസ് ബെൻസെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ ഇംഗ്ലണ്ടിലെ രണ്ട് വിരുതന്മാർ ഇത് കേട്ട് ഊറിച്ചിരിക്കുകയാകും. കാരണം അതീവ സുരക്ഷിതമെന്ന് പേരുകേട്ട ബെൻസ് കാർ വെറും 50 സെക്കൻഡ് കൊണ്ടാണ് ഇരുവരും ചേർന്ന് ഒരു താക്കോല് പോലും ഇല്ലാതെ അടിച്ചു മാറ്റിയത്.
ഇംഗ്ലണ്ടിലെ വെസ്‌റ്റ് മിഡ്ലാൻഡ്‌സിലെ ഒരു വീട്ടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന ബെൻസ് കാർ മോഷ്‌ടിക്കുന്ന വീഡിയോയാണ് പുറത്തായത്. രണ്ട് പെട്ടികളുമായി കാറിനടുത്തെത്തുന്ന സംഘം കാറിന്റെ റിലേ സംവിധാനത്തിൽ തകരാർ വരുത്തിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഒരു പെട്ടിയിൽ താക്കോലിന്റെയും മറ്റൊന്നിൽ കാറിനുള്ളിൽ നിന്നുമുള്ള സിഗ്നലുകൾ ജാം ചെയ്‌ത ശേഷമാണ് സംഘം സെക്കൻഡുകൾക്കുള്ളിൽ ഇത് സാധിച്ചത്. കാറിന്റെ സോഫ്‌റ്റ്‌വെയറിൽ വന്ന എന്തോ തകരാറാണ് ഇതിന് കാരണമായതെന്നും പൊലീസ് വിശദീകരിക്കുന്നു.
അതേസമയം, മോഷണം പോയ കാറിനെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല.