തിരുവനന്തപുരം: അഹമ്മദബാദിലെ രാജ്‌കോട്ടിൽ നടന്ന 46 ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വാട്ടർപോളോയിൽ കേരള പെൺകുട്ടികൾ ചാമ്പ്യന്മാരായി. ഫൈനലിൽ ബംഗാളിനെ 52 ന് പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്. 2015ന് ശേഷം ആദ്യമായാണ് പെൺകുട്ടികൾ ചാമ്പ്യന്മാരാകുന്നത്. കേരളത്തിന്റെ ആൺകുട്ടികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ബംഗാളാണ് ഫൈനലിൽ കേരളത്തെ പരാജയപെടുത്തിയത്. കഴിഞ്ഞ വർഷം കേരള പെൺകുട്ടികൾ റണ്ണർഅപ്പും ആൺകുട്ടികൾ മൂന്നാം സ്ഥാനത്തുമായിരുന്നു.