കൊല്ലം: സ്‌പെയിനിലെ ബാഴ്‌സലോണയിൽ നാളെ മുതൽ 14 വരെ നടക്കുന്ന ലോക റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ കൊല്ലത്തെ നവീൻ ഹരീഷ് അർഹത നേടി. 12 അംഗ ഇന്ത്യൻ ടീമിലുള്ള നവീൻ ഇൻലൈൻ ക്ളാസിക് സ്‌ലാലം ജൂനിയർ വിഭാഗത്തിലാണ് മത്സരിക്കുന്നത്.
വിശാഖ പട്ടണത്തു നടന്ന അമ്പത്തിയാറാമത് ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ ഇതേ വിഭാഗത്തിൽ വെള്ളിയും സംസ്ഥാന മത്സരത്തിൽ സ്വർണവും കരസ്ഥമാക്കിയിരുന്നു. കേരള ടീം കോച്ച് എസ്. ബിജുവാണ് പരിശീലകൻ. കേരളത്തിൽ നിന്നു ആദ്യമായാണ് കൊല്ലം ജില്ലക്കാരനായ സ്‌കേറ്റിംഗ് താരം ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ. ബാലഗോപാൽ പറഞ്ഞു. ഉളിയക്കോവിൽ ടി.കെ.ഡി.എം വി,എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയും ആശ്രാമം ലക്ഷ്മണ നഗർ ഹരി നിവാസിൽ ഹരീഷ് കുമാറിന്റെയും ഷൈനിയുടയും മകനുമാണ്.