ms-dhoni

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ എം.എസ് ധോണിയെ വിമർശിച്ച് ആരാധകർ. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് മികച്ച രീതിയിൽ സ്കോർ ഉയർത്തുന്ന സാഹചര്യത്തിലാണ് വിമർശനം. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 10-ാം ഓവറിലാണ് സംഭവം. പാണ്ഡ്യ എറിഞ്ഞ പന്തിൽ ജേസൺ റോയ് പുറത്തായിരുന്നു. എന്നാൽ ധോണിയാണ് ഡി.ആർ.എസ് വേണ്ടെന്ന് വച്ചതെന്ന് ആരാധകർ പറയുന്നു.

ഇതിൽ ധോണിക്കെതിരെ വിമർശനം ഉയരുകയാണ്. ജേസൺ റോയ് 21 റൺസ് എടുത്ത് ക്രീസിൽ നിൽക്കുമ്പോഴാണ് സംഭവം.പാണ്ഡ്യ എറിഞ്ഞ പന്ത് ഗ്ലൗസിൽ ഉരസിയായിരുന്നു ധോനിയുടെ കൈയിലെത്തിയത്. എന്നാൽ അമ്പയർ ഔട്ട് വിളിച്ചില്ല. പകരം ആ പന്ത് വൈഡ് വിളിക്കുകയാണ് ചെയ്തത്. ഇന്ത്യ ശക്തമായി അപ്പീൽ ചെയ്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

ഡി.ആർ.എസ് കൊടുത്തിരുന്നെങ്കിൽ ഇന്ത്യക്ക് വിക്കറ്റ് ലഭിക്കുമായിന്നുവെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ധോണി ഡി.ആർ.എസ് വേണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് കോഹ്ലിയും ആ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ധോണി എന്തുകൊണ്ട് അത് ശ്രദ്ധിച്ചില്ലാ എന്നും ആരാധകർ ചോദിക്കുന്നു. ഇതിന് ശേഷം ജേസൺ റോയ് സിക്സർ അടിച്ചാണ് തിരിച്ച് വന്നത്.

Every Pakistani want's INDIA to win today except Aleem Dar. Clear deflection from gloves and he has given wide 😑#INDvENG pic.twitter.com/gIiKro4z6W

— Rajarshi Gupta (@RajarshiG21) June 30, 2019


Aaj Dhoni review system ko kya hogaya #CWC19 #ENGvIND #INDvENG #ENGvsIND

— Babit (@iambabit) June 30, 2019