കൊച്ചി∙ താരസംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്കാലത്തേക്ക് മാറ്റിവച്ചു. ഭേദഗതികളിൽ കൂടുതൽ ചർച്ച നടത്തുമെന്ന് പ്രസിഡന്റ് മോഹൻലാൽ അറിയിച്ചു. കൊച്ചിയിൽ ഇന്നുചേർന്ന ജനൽ ബോഡിയിൽ എല്ലാവർക്കും അഭിപ്രായം അറിയിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ അഭിപ്രായങ്ങൾ എഴുതി നൽകാൻ അവസരമുണ്ട്. ആരും എതിർപ്പുകൾ പറഞ്ഞിട്ടില്ലെന്നും ചില മാറ്റങ്ങൾ നിർദ്ദേശിച്ചതായും മോഹൻ ലാൽ അറിയിച്ചു..
പാർവതി തിരുവോത്തും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവ പരിഗണിക്കും. രാജിവച്ചവർ തിരിച്ചുവരുന്നതിനായി അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ നൽകിയാൽ അവർക്കും തിരിച്ചുവരാമെന്ന് മോഹൻലാൽ വ്യക്തമാക്കി.
താരസംഘടനയായ ‘അമ്മ’ യുടെ ഭരണഘടനാ ഭേദഗതിയിൽ അടക്കം ഡബ്ല്യു.സി.സി നിർദ്ദേശങ്ങൾ ജനറൽ ബോഡിയിൽ അറിയിച്ചിരുന്നു.. ദഗതിയുമായി ബന്ധപ്പെട്ട കരടിന്മേൽ ഇനിയും ചർച്ച ആവശ്യമാണെന്നും, എതിർപ്പ് രേഖാമൂലം അറിയിക്കുമെന്നും ഡബ്ല്യു.സി.സി അറിയിച്ചു.എതിർപ്പുള്ള വിഷയങ്ങളിൽ ഡബ്ല്യുസിസിയുടെ നിർദ്ദേശങ്ങൾ രേഖാമൂലം നല്‍കി. ഉപസമിതികളിൽ ഒന്നിൽ പോലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. അമ്മയിൽ നിന്ന് രാജിവച്ച നടിമാരുടെ തിരിച്ചുവരവിനെ കുറിച്ചും നിലപാട് വ്യക്തമാക്കുന്നില്ലെന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.രേവതിയും പാർവതി തിരുവോത്തുമാണ് ഡബ്ല്യു.സി.സിയിൽ നിന്ന് പങ്കെടുത്തത്.