ലണ്ടൻ: ക്രിക്കറ്റ് മെെതാനങ്ങളിൽ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റിന് പിന്നിൽ ജാഗ്രത പുലർത്തി എന്നും ധോണിയുണ്ടാകും. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കൃത്യതയോടെ ധോണി എതിരാളികളെ സ്റ്റംപ് ചെയ്ത് പുറത്തുന്നത് ക്രിക്കറ്റ് ലോകം വാഴ്‌ത്തിയിരുന്നു. മാത്രമല്ല ധോണിയുടെ ഈ ശ്രമം മറ്റ് താരങ്ങൾ അനുകരിക്കാറുമുണ്ട്.
എന്നാൽ അങ്ങിനെ അനുകരിച്ച് പാളിപ്പോയി എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ പാക് ക്യാപ്റ്റൻ സർഫ്രസ് അഹമ്മദിലാണ് ഈ അമളി പറ്റിയതെന്ന് ആരാധകർ പറയുന്നു. മത്സരത്തിൽ വിക്കറ്റ് കീപ്പറായ സർഫ്രാസ് ധോണിയെ അനുകരിക്കാനുള്ള ഒരു ശ്രമം നടത്തിയെന്നും എന്നാൽ അത് പാളിപ്പോയെന്നും ആരാധകർ പരിഹസിക്കുന്നു.
മത്സരത്തിൽ അവസാന ഒാവറിലാണ് സംഭവം. മുഹമ്മദ് ആമിറിനെ പന്ത് അടിച്ചകറ്റിയ മുജീബ് റഹ്മാൻ രണ്ട് റൺസ് പൂർത്തിയാക്കുന്നതിനിടെ പന്ത് സർഫ്രാസിന്റെ കൈകളിലെത്തുകയായിരുന്നു. സ്റ്റംപിന് മുന്നിൽ നിന്ന് പന്തെടുത്ത സർഫ്രാസ് പുറകോട്ട് നോക്കാതെ സ്റ്റംപിലേക്ക് എറിഞ്ഞെങ്കിലും അത് അകന്നു മാറിപ്പോകുകയാണ് ഉണ്ടായത്. ഇത് ചൂണ്ടിക്കാട്ടിയാണ് പാക് ക്യാപ്റ്റനെ കളിയാക്കിക്കൊണ്ട് നിരവധി പേർ രംഗത്തെത്തിയത്.
— Cricket Freak (@Jammy_Cricket11) June 29, 2019