തിരുവനന്തപുരം: കസാഖ്സ്ഥാനിൽ തദ്ദേശീയരുമായുള്ള സംഘർഷത്തെ തുടർന്ന് എണ്ണപ്പാടത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് കസാഖ്‍സ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വി. മുരളീധരൻ പറഞ്ഞു.
അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മിൽ സംഘർഷമുണ്ടായി എന്ന് വ. മുരളീധരൻ സ്ഥിരീകരിച്ചു. സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റതായാണ് അറിയാൻ സാധിച്ചതെന്നും മുരളീധരൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പറഞ്ഞ വിദേശകാര്യ സഹമന്ത്രി ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും അറിയിച്ചു. ഗുരുതരമായ അവസ്ഥയല്ല അവിടെ ഉള്ളത്. ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും വി.മുരളീധരൻ അറിയിച്ചു.
Got reports about Indian citizens hurt in a conflict between foreign workers and locals near Tengiz oil field, Kazakhstan. Have alerted our Mission @indembastana to check this and extend necessary assistance. @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia @VMBJP
— V. Muraleedharan (@MOS_MEA) June 30, 2019