ss

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ ബധിര, മൂകർക്കായി സംഘടിപ്പിച്ച ആംഗ്യഭാഷ ദിവ്യബലിയും ബധിര-മൂക കുടുംബ കൂട്ടായ്മയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും സമീപപ്രദേശങ്ങളിലെയും ബധിര-മൂകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത കുടുംബ സംഗമം വെട്ടുകാട് മാദ്രെ ദേ ദേവൂസ് പാരീഷ് ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസപാക്യം അദ്ധ്യക്ഷനായി.
ബധിര-മൂകരുടെ ആത്മീയവും ഭൗതികവുമായ വളർച്ച ലക്ഷ്യമാക്കി കേരളത്തിൽ രൂപപ്പെട്ടുവരുന്ന കൂട്ടായ്‌മയുടെ തുടക്കം നാടിനാകെ അഭിമാനവും സന്തോഷവും നൽകുന്നുവെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. ബധിരരും മൂകരും ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് സഭ ചെയ്യുന്ന സേവനം മഹത്തരവും മാതൃകാപരവുമാണെന്നും ഈ ജനവിഭാഗത്തിനുവേണ്ടി സഭയും സന്നദ്ധ സംഘടനയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ എന്നുമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഡോ. എ.ആർ. ജോൺ, വെട്ടുകാട് ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ നവധ്വനി ഡയറക്ടർ ബിജു ലോറൻസ്, പ്രോലൈഫ് മേഖല പ്രസിഡന്റ് ആന്റണി പത്രോസ് എന്നിവർ സംസാരിച്ചു. ബധിര-മൂകർക്കു വേണ്ടി അവതരിപ്പിച്ച ദിവ്യബലിക്ക് അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് .ആർ മുഖ്യകാർമ്മികത്വം വഹിച്ചു.