swiss-

സൂറിച്ച്/ന്യൂഡൽഹി: സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കെടുപ്പിൽ ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 74ാം സ്ഥാനത്തായി. കഴിഞ്ഞ വർഷം 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 73ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യൻ വ്യക്തികളുടെ കമ്പനികളുടെയും നിക്ഷേപങ്ങൾ സ്വിസ് ബാങ്കുകളിലെ മൊത്തം നിക്ഷേപത്തിൽ 0.07 ശതമാനം മാത്രമാണ്. 26 ശതമാനം നിക്ഷേപത്തോടെ ബ്രിട്ടനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള രാജ്യങ്ങളിൽനിന്ന് ലഭിക്കുന്നത് 50 ശതമാനത്തിലധികം ഫണ്ടാണ്.

ആദ്യ അഞ്ചുകാർ

 ബ്രിട്ടൻ

 അമേരിക്ക

 വെസ്റ്റിൻഡിസ്

 ഫ്രാൻസ്

 ഹോംഗ് കോംഗ്