ബദ്ധവൈരികളായ അമേരിക്ക - ഉത്തരകൊറിയൻ നേതാക്കൾ തമ്മിൽ നടന്ന അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ അഭിനന്ദനം. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പേപ്പലിൽ നടന്ന പ്രാർത്ഥനയുടെ അവസാനമാണ്, സമാധാനം പുലരാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഇരുനേതാക്കൾക്കും മാർപ്പാപ്പ അഭിനന്ദനമറിയിച്ചത്. ''കൾച്ചർ ഒഫ് എൻകൗണ്ടർ (സമാഗമത്തിന്റെ സംസ്‌കാരം) " എന്നാണ് ഇരുവരുടെയും കൂടിക്കാഴ്ചയെ മാർപ്പാപ്പ വിശേഷിപ്പിച്ചത്.