ന്യൂഡൽഹി: തന്റെ മതത്തേയും വിശ്വാസത്തേയും ഹനിക്കുന്നു എന്ന കാരണത്താൽ സിനിമയിൽ നിന്നും വിട പറയുന്ന 'ദംഗൽ' നടി സൈറ വസീമിന്റെ നിലപാടിനെതിരെ എഴുത്തുകാരി തസ്‌ലിമ നസ്രിൻ. ബാലിശമായ തീരുമാനം എന്നാണ് തസ്ലിമ ട്വിറ്ററിൽ കുറിച്ചത്. അല്ലാഹുവിലുള്ള വിശ്വാസം നശിപ്പിക്കപ്പെട്ടതിനാൽ, ബോളിവുഡിലെ പ്രഗത്ഭയായ താരം സൈറ വസീം അഭിനയം നിർത്തുന്നുവെന്ന്. എന്തൊരു ബാലിശമായ തീരുമാനം. മുസ്‌ലിം സമുദായത്തിലെ നിരവധി പ്രതിഭകൾ ബുർഖക്കുള്ളിലെ ഇരുട്ടിലൊതുങ്ങാൻ നിർബന്ധിതരായിട്ടുണ്ടെന്നും തസ്‌ലിമ നസ്രിൻ ട്വിറ്ററിൽ കുറിച്ചു.
വിശ്വാസം നഷ്ടപ്പെടുന്നട് മൂലം തന്റെ ജീവിതത്തിലെ എല്ലാ സമാധാനവും നഷ്ടപ്പെട്ടുവെന്നും, തന്റെ സമാധാനത്തിനും, വിശ്വാസത്തിനും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിനും ഉലച്ചിൽ സംഭവിച്ചുവെന്നും സെെറ വ്യക്തമാക്കിയിരുന്നു.തന്റെ വിശ്വാസത്തിന്റെ കാര്യത്തിൽ സിനിമയിൽ നിന്നും ഇടപെടലുണ്ടാകുന്നു എന്നും താൻ അതിൽ ദുഖിതയാണെന്നും സൈറ ഫേസ്ബുക്കിലൂടെ വിശദീകരിച്ചരിച്ചിരുന്നു.
സൈറയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുള്ള, എഴുത്തുകാരി സൈനാബ് സിക്കന്ദർ, ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എന്നിവർ രംഗത്ത് വന്നു. അഞ്ച് വർഷമായി ബോളിവുഡ് സിനിമയുടെ ഭാഗമാണ് 18കാരിയായ സൈറ വസീം. അമീർ ഖാനുമൊത്തുള്ള 'ദംഗൽ' സിനിമയിലെ അഭിനയത്തിന് സൈറയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു.
Oh My Goosebumps! Bollywood’s talented actress Zaria Wasim now wants to quit acting because she thinks her acting career almost destroyed her faith in Allah. What a moronic decision! So many talents in Muslim community are forced to go under the darkness of the burqa.
— taslima nasreen (@taslimanasreen) June 30, 2019