റായ്പൂർ: ഛത്തീസ്ഗഡ് കോൺഗ്രസ് അദ്ധ്യക്ഷപദവി ഒഴിയുന്നതിനിടെ കണ്ണീരണിഞ്ഞ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ. ശനിയാഴ്ച പുതിയ അദ്ധ്യക്ഷനായി മോഹൻ മർകാം ചുമതലയേൽക്കുന്ന ചടങ്ങിനിടെയാണ് ഭാഗൽ കരഞ്ഞത്. അഞ്ചു വർഷം മുൻപു വരെ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ നേതാക്കളെ നഷ്ടമായ പാർട്ടിയായിരുന്നു ഛത്തീസ്ഗഡിലെ കോൺഗ്രസ്. 2013 ലെ മാവോയിസ്റ്റ് ആക്രമണത്തിൽ എണ്ണം പറഞ്ഞ നേതാക്കൻമാരെയാണു കോൺഗ്രസിനു നഷ്ടമായത്. സംസ്ഥാനത്തെ പാർട്ടിയെ താങ്ങിനിറുത്തിയിരുന്നത് ഭൂപേഷ് ബാഗേലും ടി.എസ്. സിംഗ് ദേവും നടത്തിയ പോരാട്ടങ്ങളായിരുന്നു. മുഖ്യമന്ത്രി ആയതിനാൽ നിരവധി ജോലികളുണ്ടെന്നും അതുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽനിന്നും മാറ്റണമെന്നും ഭാഗൽ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു.