സിതാപുർ (യു.പി ): ഉത്തർ പ്രദേശിലെ സീതാപൂരിൽ പഠനത്തിൽ മികവു പുലർത്തിയ 16കാരിയെ ബന്ധുക്കളായ കുട്ടികൾ ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടിയോടുള്ള അസൂയ മൂലമാണ് സ്കൂളിനുള്ളിൽ വച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് വെളിപ്പെടുത്തൽ. സിതാപൂരിലുള്ള മഹോളി സർക്കാർ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സ്‌കൂൾ പരിസരത്തുവച്ച് ബന്ധുക്കളായ നാല് കുട്ടികളും അദ്ധ്യാപകരിലൊപാളും ചേർന്നാണ് മയക്കുമരുന്ന് നൽകിയ ശേഷം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈഷ ഫോണിൽ പകർത്തുകയും പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു. പെൺകുട്ടിക്കൊപ്പം കൂട്ടുകുടുംബത്തിൽ കഴിയുന്ന അടുത്ത ബന്ധുക്കളായ കുട്ടികളാണ് അക്രമത്തിന് പിന്നിൽ.
പെൺകുട്ടിയെക്കാൾ മുതിർന്ന ക്ലാസിൽ പഠിക്കുന്നവരാണ് ആൺകുട്ടികളെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരീക്ഷകളിൽ പതിവായി തോൽക്കുന്ന ആൺകുട്ടികൾക് ഫസ്റ്റ് ക്ലാസ് നേടുന്ന പെൺകുട്ടിയോട് തോന്നിയ കടുത്ത അസൂയയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂളിൽവച്ച് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പെൺകുട്ടിയെ ക്ഷണിച്ച ബന്ധുക്കളായ കുട്ടികൾ അദ്ധ്യാപകന്റെ സഹായത്തോടെ അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മയക്കു മരുന്ന് കലർത്തിയ ഭക്ഷണം നല്‍കിയ ശേഷമായിരുന്നു പീഡനം. ബോധം വീണ്ടെടുത്തപ്പോൾ താൻ സ്‌കൂളിലെ കളിസ്ഥലത്തായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.
പരീക്ഷകളിൽ പെൺകുട്ടി മികച്ച മാർക്ക് നേടുന്നതിൽ ആൺകുട്ടികളെ ബന്ധുക്കൾ പരിഹസിക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.