റെന്നെസ് : ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമ്മനിയെ അട്ടിമറിച്ച് സ്വീഡൻ ഫിഫ വനിതാ ലോകകപ്പിന്റെ സെമിയിലെത്തി. 24 വർഷത്തിനിടെ ഒരു മേജർ വനിതാ ടൂർണമെന്റിൽ ജർമ്മനിക്കെതിരെ സ്വീഡന്റെ ആദ്യ വിജയമാണിത്. 2003, 2007 ലോകകപ്പുകൾ സ്വന്തമാക്കിയിരുന്ന ടീമാണ് ജർമ്മനി. സെമിയിൽ ഹോളണ്ടാണ് സ്വീഡന്റെ എതിരാളികൾ.