സൗദിയിൽ സ്വദേശികൾക്കുള്ള നിരവധി ആനുകൂല്യങ്ങൾ വിദേശികൾക്കും ലഭ്യമാക്കുന്ന പ്രീമിയം ഇഖാമയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഓൺലൈനിൽ മൂന്ന് ഘട്ടങ്ങളായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആജീവനാന്ത കാലാവധിയുള്ളതും ഓരോ വർഷവും പുതുക്കേണ്ടതും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നത്. രാജ്യത്ത് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് സൗദി കിരീടാവകാശി പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് പ്രീമിയം ഇഖാമ. വൻകിട സംരംഭകർക്ക് പുറമെ ഇടത്തരം സംരംങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നവർക്കും ഇത് പ്രയോജനപ്പെടുത്താം. വലിയ വരുമാനക്കാർക്കും പദ്ധതി ഗുണം ചെയ്യും. അപേക്ഷകൾ സ്വീകരിക്കുന്നതിനും തുടർനടപടികൾക്കുമായി പ്രീമിയം റസിഡൻസി സെന്റർ ആരംഭിച്ചു. https://saprc.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.21 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ നൽകാം. ആരോഗ്യ, സാമ്പത്തിക റിപ്പോർട്ടും സൗദിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയല്ലെന്ന റിപ്പോർട്ടും വേണം.
രാജ്യത്തിനകത്ത് നിന്ന് അപേക്ഷ നൽകുന്നവർ ഇപ്പോഴത്തെ ഇഖാമ വിവരങ്ങൾ കൂടി നൽകണം. രേഖകളെല്ലാം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് നൽകാനാവും. ആജീവനാനന്ത കാലാവധിയുള്ള പ്രീമിയം ഇഖാമയ്ക്ക് എട്ട് ലക്ഷം റിയാലാണ് ഫീസ്. ഓരോ വർഷവും പുതുക്കുന്ന തരത്തിലുള്ളതാണെങ്കിൽ ഒരു ലക്ഷം റിയാൽ നൽകണം. വെബ്സൈറ്റിൽ വിവരങ്ങളും രേഖകളും നല്കി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ അർഹനാണെങ്കിൽ അക്കാര്യം ഇമെയിൽ വഴി അറിയിക്കും. ഇതിന് ശേഷം ഫീസ് അടച്ചാൽ മതിയാവും. ഫീസ് അടച്ച് ഒരു മാസത്തിനകം ഇഖാമ ലഭിക്കും. ഗുണങ്ങൾ : സൗദിയിൽ സ്പോൺസർ ആവശ്യമില്ലെന്നതിന് പുറമെ ബന്ധുക്കൾക്ക് സൗജന്യമായി സന്ദർശക വിസകൾ, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം, രാജ്യത്ത് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉമസ്ഥാവകാശം, മക്കയിലെയും മദീനയിലെയും റിയൽ എസ്റ്റേറ്റ് ഉപയോഗം, സ്വകാര്യ വാഹനങ്ങൾ സ്വന്തമാക്കാം, രാജ്യത്ത് നിന്ന് എപ്പോൾ വേണമെങ്കിലും പുറത്തുപോകാനും തിരിച്ചുവരാനുമുള്ള സ്വാതന്ത്ര്യം, വിമാനത്താവളങ്ങളിലെ സ്വദേശികളുടെ സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ പ്രീമിയം ഇഖാമ സ്വന്തമാക്കുന്നവർക്ക് ലഭിക്കും. വിശദ വിവരങ്ങൾവെബ്സൈറ്റിൽ.
വെതർഫോർഡ് കമ്പനി
വെതർഫോർഡ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. യുഎഇ: സീനിയർ ഡ്രില്ലിംഗ് എൻജിനീയർ, കോമേഴ്സ്യൽ കോ ഒാ ർഡിനേറ്റർ, ആർആൻഡ് എം സ്പെഷ്യലിസ്റ്റ്, സീനിയർ ടെസ്റ്റ് ടെക്നീഷ്യൻ, ജിയോളജിസ്റ്റ്, ഫോസ്ഫേറ്റ് ഓപ്പറേറ്റർ, ടിഡിഎസ് എൻജിനീയർ, മെയിന്റനൻസ് ടെക്നീഷ്യൻ, സീനിയർ ഡ്രില്ലിംഗ് എൻജിനീയർ.യുകെ: സർവീസ് ടെക്നീഷ്യൻ, മെയിന്റനൻസ് ടെക്നീഷ്യൻഗ്രാജുവേറ്റ് എൻജിനീയർ, സർവീസ് ടെക്നീഷ്യൻ, ക്യൂഎച്ച്എസ്ഇ സ്പെഷ്യലിസ്റ്റ്, ബില്ലിംഗ് കോഡിനേറ്റർ. യുഎസ്: ആർ ആൻഡ് എം മാനേജർ, കസ്റ്രമർ സർവീസ് മാനേജർ, ടെക്നിക്കൽ സെയിൽസ് റെപ്രസെന്റേറ്റീവ്, എച്ച് ആർ മാനേജർ. സൗദി അറേബ്യ: ലോജിസ്റ്റിക്സ് കോ ഒാ ർഡിനേറ്റർ, ഫിനാൻസ് മാനേജർ, ഫീൽഡ് എൻജിനീയർ, മെറ്റീരിയൽ ഹാൻഡ്ലർ, വർക്ക് ഷെപ് ടെക്നീഷ്യൻ, അസറ്റ് ആൻഡ് ഇൻവെന്ററി കോഡിനേറ്റർ, സർവീസ് ടെക്നീഷ്യൻ. ഖത്തർ: വെൽ സർവീസ് ഫീൽഡ് സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻ അസിസ്റ്റന്റ്. കുവൈറ്റ്: പെട്രോഫിസിസ്റ്റ്, പെട്രോളിയം എൻജിനീയർ, ഡെസ്ക് ടോപ് എൻജിനീയർ, സീനിയർ ഫീൽഡ് എൻജിനീയർ, ഫീൽഡ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.weatherford.com. വിശദവിവരങ്ങൾ: https://jobsindubaie.com
സീമെൻസ്
ദുബായിലെ സീമെൻസ് കമ്പനി വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അസോസിയേറ്ര് കൺസൾട്ടന്റ്, ഹബ് മാനേജർ, സെയിൽസ് ഹെഡ്, കമ്മ്യൂണിക്കേഷൻ ബിസിനസ് പാർട്ണർ, എച്ച് ആർ ഇന്റേൺ, പ്രോജക്ട് എൻജിനീയർ, സീനിയർ പ്രൊജക്ട് എൻജിനീയർ, സർവീസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://new.siemens.comവിശദവിവരങ്ങൾ:/gulfjobvacancy.com.
ടെക്ക് ഗ്രൂപ്പ് ഇന്റർനാഷണൽ
ടെക്ക് ഗ്രൂപ്പ് ഇന്റർനാഷണൽ യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എച്ച്എസ്ഇ മാനേജർ, പ്രോജക്ട് എൻജിനീയർ, റിഫർബിഷ്മെന്റ് എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, റിക്രൂട്ട്മെന്റ് കൺസൾട്ടന്റ്, പ്രോസസ് സേഫ്റ്റി എൻജിനീയർ, ഓപ്പറേഷൻ ഡയറക്ടർ, റീജണൽ ക്വാളിറ്റി ലീഡ്, ഷിഫ്റ്റ് മാനേജർതുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.യുഎസ്: ഗ്ളോബൽ ക്രെഡിറ്റ് ഹെഡ്, റിയബിലിറ്റി എൻജിനീയർ, കൺട്രോൾ സിസ്റ്റം എൻജിനീയർ, എസ്എച്ച്ഇ സ്പെഷ്യലിസ്റ്റ്, അനലിറ്റിക്കൽ എലമെന്റൽ എക്സ്പേർട്ട്,മെയിന്റനൻസ് പ്ളാനിംഗ് എൻജിനീയർ, പ്രൊജക്ട് കൺട്രോൾ മാനേജർ, കൺസ്ട്രക്ഷൻ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.tecgroup.netവിശദവിവരങ്ങൾ:/gulfjobvacancy.com.
ദുബായ് മൈക്രോസോഫ്റ്റിൽ
ദുബായിലെ മൈക്രോസോഫ്റ്റ് കമ്പനിയിലേക്ക് തൊഴിലവസരങ്ങൾ. ആർക്കിടെക്ട് (സിആർഎം), പ്രീമിയർ ഫീൽഡ് എൻജിനീയർ (ഐടിഎസ്എം), ലൈസെൻസിംഗ് സെയിൽസ് സ്പെഷ്യലിസ്റ്റ്, അഷ്വർ സൊല്യൂഷൻ സ്പെഷ്യലിസ്റ്റ്, ഡിജിറ്റൽ ട്രാൻസ് ഫോർമേഷൻ ഡെലിവറി എക്സലൻസ് ലീഡ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: https://careers.microsoft.com. വിശദവിവരങ്ങൾ:/gulfjobvacancy.com.
ഖത്തറിലേക്ക് റിക്രൂട്ട്മെന്റ്
ഖത്തറിൽ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, എച്ച് വി എ സി ടെക്നീഷ്യൻ, ലൈറ്റിംഗ് ടെക്നീഷ്യൻ, എച്ച്.വി. എസി ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഫീൽഡ് ചില്ലർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
മികച്ച ശമ്പളം, സൗജന്യ താമസം, ഭക്ഷണം. അഞ്ച് വർഷത്തെ തൊഴിൽ പരിചയം. കേന്ദ്രസർക്കാർ അംഗീകൃത , ചെന്നൈ ആസ്ഥാനമായുള്ള വോൾട്ടെക് എച്ച് ആർ സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് റിക്രൂട്ട് ചെയ്യുന്നത്. വിശദവിവരങ്ങൾ: https://thozhilnedam.com
ഏവിയേഷൻ എൻജിൻ ഷോപ്പിൽ
സിംഗപ്പൂരിലെ ഏവിയേഷൻ എൻജിൻ ഷോപ്പിൽ നിരവധി ഒഴിവുകൾ. സ്റ്രീൽ മെറ്റൽ ടെക്നീഷ്യൻ, എൻജിൻ ടെക്നീഷ്യൻ, എൻഡിടി ടെക്നീഷ്യൻ, വെൽഡർ ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. 3 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്.സൗജന്യ താമസം ലഭിക്കും. ഗ്രീൻ ചാനൽ ഓവർസീസ് എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡാണ് റിക്രൂട്ട് ചെയ്യുന്നത്.വിശദവിവരങ്ങൾ: https://thozhilnedam.com.
വിന്ധം ഹോട്ടൽ ഗ്രൂപ്പ്
ഖത്തറിലെ വിന്ധം ഹോട്ടൽ ഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജി മാനേജർ, സെയിൽസ് ഡയറക്ടർ, വെയിറ്റർ, വെയിട്രസ്, ഫിനാൻസ് ഡയറക്ടർ, ഫ്രന്റ് ഓഫീസ് മാനേജർ, ക്ളസ്റ്റർ ഡയറക്ടർ ഒഫ് ഹ്യൂമൻ റിസോഴ്സ്, ടെക്നിക്കൽ സർവീസ്, പ്ളാനിംഗ് ആൻഡ് മെയിന്റനൻസ് , റിപ്പോർട്ടിംഗ് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യൽ മാനേജർ, ഇലക്ട്രിക്കൽ നെറ്റ്വർക്ക് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.wyndhamhotels.com/
വിശദവിവരങ്ങൾ: https://jobsindubaie.com
കുവൈറ്റിൽ ബ്യൂട്ടീഷ്യൻ
കുവൈറ്റിൽ ബ്യൂട്ടീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം. വാക്സിംഗ്സ ത്രെഡിംഗ് , ഹെന്ന, ഫേഷ്യൽ എന്നിവയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായ പരിധി : 35 . സൗജന്യ താമസം . യോഗ്യത: പ്ളസ്ടു, ബ്യൂട്ടീഷ്യൻ സർട്ടിഫിക്കറ്റ്.
വിശദവിവരങ്ങൾ: https://thozhilnedam.com.
ഫെയ്ത്ഫുൾ ഗൗൾഡ്
ഫെയ്ത്ഫുൾ ഗൗൾഡ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യുഎഇ, സൗദി, യുകെ, യുഎസ്എ, യൂറോപ്, എന്നിവിടങ്ങളിലാണ് നിയമനം . പ്രൊക്യുർമെന്റ് മാനേജർ,കൺസ്ട്രക്ഷൻ മാനേജർ, റിസ്ക് മാനേജർ, സീനിയർ പ്രോജക്ട് മാനേജർ, മാനേജിംഗ് ക്വാണ്ടിറ്റി സർവേയർ, ക്വാളിറ്റി മാനേജർ, കോൺട്രാക്ട് അഡ്വൈസർ, പ്രോഗ്രാം ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ, സീനിയർ ക്വാണ്ടിറ്റി സർവേയർ, ഫയർ റിസ്ക് അസസർ, ഓപ്പറേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, സീനിയർ എസ്റ്റിമേറ്റർ, സീനിയർ ഷെഡ്യൂളർ, സീനിയർ കോസ്റ്റ് എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. കമ്പനിവെബ്സൈറ്റ്: https://www.fgould.com. വിശദവിവരങ്ങൾക്ക്: https://jobsindubaie.com
ബ്രിട്ടീഷ് പെട്രോളിയം
ബ്രിട്ടീഷ് പെട്രോളിയം ആസ്ട്രേലിയ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. പ്രോഡക്ട് സ്പെഷ്യലിസ്റ്റ്, റിയബിലിറ്റി എൻജിനീയർ, പ്രൊക്യുർമെന്റ് മാനേജർ, ബ്ളെൻഡിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ, ഷിപ്പ് ഓപ്പറേറ്റർ, പ്രോഡക്ഷൻ മാനേജർ, ഓപ്പറേഷൻ സൂപ്പർവൈസർ, ഫിനാൻസ് മാനേജർ, മാനേജിംഗ് കൗൺസിൽ, ടെക്നിക്കർ എന്നിങ്ങനെ നൂറോളം തസ്തികകളിൽ ഒഴിവുണ്ട്.കമ്പനിവെബ്സൈറ്റ്: https://www.bp.com. വിശദവിവരങ്ങൾക്ക്: https://jobsindubaie.com