അപേക്ഷിക്കാം നോർക്ക എക്സ്പ്രസിലൂടെ
എല്ലാ മാസവും രണ്ടു തവണ കൃത്യമായി തിരഞ്ഞെടുപ്പ്; ഇടനിലക്കാരില്ല – സർക്കാർ അംഗീകൃത വിദേശറിക്രൂട്ട്മെന്റ് സർവീസാണ് നോർക്കയുടെ എക്സ്പ്രസ് റിക്രൂട്ട് ്മെന്റ് സർവീസ്. വിദേശ ജോലിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ സാധാരണഗതിയിൽ ആറു മാസമെങ്കിലും വേണം.
പകരം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനുള്ള നോർക്ക റൂട്സിന്റെ ഉദ്യമമാണ് എക്സ്പ്രസ് റിക്രൂട്ട്്മെന്റ് സർവീസ്.വിഡിയോ കോൺഫറൻസിങ്, സ്കൈപ് ഇന്റർവ്യൂ എന്നിവയിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാൽ കാലതാമസം പരമാവധി ഒഴിവാകും.ബിഎസ്സി, ജിഎൻഎം നഴ്സുമാർക്ക് അവസരമുണ്ട്.ബിഎസ്സി നഴ്സുമാർക്ക് ഒരു വർഷത്തെയും ജിഎൻഎം നഴ്സുമാർക്കു രണ്ടു വർഷത്തെയും പ്രവൃത്തിപരിചയം വേണം.
കുവൈറ്റ് ഉൾപ്പെടെ മറ്റു വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സ് നിയമനവും എക്സ്പ്രസ് റിക്രൂട്ട്മെന്റിലൂടെയാകും.എക്സ്പ്രസ് റിക്രൂട്ട്മെന്റ് അറിയിപ്പ് പ്രധാന ദിനപത്രങ്ങളിലും നോർക്ക റൂട്ട്്സ് വെബ്സൈറ്റിലും(www.norkaroots.org) പ്രസിദ്ധീകരിക്കും. ഈ സമയം ഉദ്യോഗാർഥികൾ സ്വന്തം ബയോഡേറ്റ ഇ–മെയിൽ ചെയ്യണം.വിലാസം: rmt4.norka@kerala.gov.in.റിക്രൂട്ട്മെന്റ് അറിയിപ്പ് വരാത്ത സമയത്തും ഈ ഐഡിയിലേക്കു ബയോഡേറ്റ അയയ്ക്കാം.
യോഗ്യതയുള്ളവരെ ഇന്റർവ്യൂവിന് ക്ഷണിക്കും; ഒരു ദിവസം 25 പേർ. അപേക്ഷാ ഫീസില്ല.തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജായ 30,000 രൂപയുംജിഎസ്ടിയും ഈടാക്കും.
വിലാസംനോർക്ക റൂട്സ്.
നോർക്ക സെന്റർ, തൈക്കാട് തിരുവനന്തപുരം– 695014 ഫോൺ: 0471 2770500, 2332416,2332452. ഫാക്സ്– 0471 2326263 ടോൾഫ്രീ: 18004253939 (ഇന്ത്യ), 00918802012345 (വിദേശം)ഇ–മെയിൽ: mail@norkaroots.org വെബ്സൈറ്റ്: www.norkaroots.org.
എമിറേറ്റ്സ് ട്രാൻസ്പോർട്ട്
യുഎഇയിലെ എമിറേറ്റ്സ് ട്രാൻസ്പോർട്ടിൽ നിരവധി അവസരങ്ങൾ. പത്താംക്ലാസ് / പ്ലസ് ടു ക്കാർക്ക് അപേക്ഷിക്കാം. പ്രൊജക്ട് മാനേജർ, എമർജൻസി ടെക്നീഷ്യൻ, സൂപ്പർവൈസർ,കാൾ സെന്റർ കോഡിനേറ്റർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.et.gov.ae. വിശദവിവരങ്ങൾ: omanjobvacancy.com
എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ദുബായിലെ എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് എക്സിക്യൂട്ടീവ്, വെബ് ഡെവലപ്പർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ( സ്ത്രി, പുരുഷൻ)വീഡിയോഗ്രാഫർ /എഡിറ്റർ,എച്ച് ആർ മാനേജർ. അക്കൗണ്ട്സ് , മോട്ടോർ സൈക്കിൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, വർക്ക്ഷോപ്പ് സൂപ്പർവൈസർ, അഡ്വെർടൈസിംഗ് സൂപ്പർവൈസർ, ക്യുഎച്ച്എസ്ഇ ഓഫീസർ, ഓഫീസ് ഗേൾ, പ്രൊക്യുർമെന്റ് കോഡിനേറ്റർ, പേഴ്സണൽ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.edi.ae/ വിശദവിവരങ്ങൾ:https://jobsindubaie.com/
പെൻസ്പെൻ
ഓയിൽഗ്യാസ് കമ്പനിയായ പെൻസ്പെൻ വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുഎഇ, ബാങ്കോക്ക്, യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്കാണ് നിയമനം. സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, ഓപ്പറേഷൻ ഇന്റഗ്രിറ്റി കൺസൾട്ടന്റ്, ക്വാണ്ടിറ്റി സർവേയർ, ഓപ്പറേഷൻ ഇന്റഗ്രിറ്റി കൺസൾട്ടന്റ്, ഗ്യാസ് മാറ്ററിംഗ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.penspen.com/വിശദവിവരങ്ങൾ:/gulfjobvacancy.com.
ബേക്കർ ഹ്യൂഗ്സ്
യുഎഇയിലെ ബേക്കർ ഹ്യൂഗ്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സെയിൽസ് മാനേജർ, ഫീൽഡ് എൻജിനീയർ, സീനിയർ സെയിൽസ് മാനേജർ, മെഷ്യൻ ഓപ്പറേറ്റർ, റീജണൽ സർവീസ് ഡെലിവറി ലീഡർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.bhge.com/ വിശദവിവരങ്ങൾ:/gulfjobvacancy.com.
മവാക്വാകമ്പനി
കുവൈറ്റിലെ പ്രമുഖ ഐടി കമ്പനിയായ മവാക്വായിൽ അക്കൗണ്ട് മാനേജർ, ഐടി പ്രൊജക്ട് കോഡിനേറ്റർ, വെബ് ഡിസൈനർ, ഷെയർപോയിന്റ് ഡെവലപ്പർ, ഐടി സെയിൽസ് എക്സിക്യൂട്ടീവ് , ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.mawaqaa.com. വിശദവിവരങ്ങൾ:/gulfjobvacancy.com.
ഏവിയേഷൻ എൻജിൻ ഷോപ്പിൽ
സിംഗപ്പൂരിലെ ഏവിയേഷൻ എൻജിൻ ഷോപ്പിൽ നിരവധി ഒഴിവുകൾ. സ്റ്രീൽ മെറ്റൽ ടെക്നീഷ്യൻ, എൻജിൻ ടെക്നീഷ്യൻ, എൻഡിടി ടെക്നീഷ്യൻ, വെൽഡർ ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. 3 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്.സൗജന്യ താമസം ലഭിക്കും. ഗ്രീൻ ചാനൽ ഓവർസീസ് എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡാണ് റിക്രൂട്ട് ചെയ്യുന്നത്.വിശദവിവരങ്ങൾ: https://thozhilnedam.com.
വിന്ധം ഹോട്ടൽ ഗ്രൂപ്പ്
ഖത്തറിലെ വിന്ധം ഹോട്ടൽ ഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജി മാനേജർ, സെയിൽസ് ഡയറക്ടർ, വെയിറ്റർ, വെയിട്രസ്, ഫിനാൻസ് ഡയറക്ടർ, ഫ്രന്റ് ഓഫീസ് മാനേജർ, ക്ളസ്റ്റർ ഡയറക്ടർ ഒഫ് ഹ്യൂമൻ റിസോഴ്സ്, ടെക്നിക്കൽ സർവീസ്, പ്ളാനിംഗ് ആൻഡ് മെയിന്റനൻസ് , റിപ്പോർട്ടിംഗ് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യൽ മാനേജർ, ഇലക്ട്രിക്കൽ നെറ്റ്വർക്ക് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.wyndhamhotels.com/
വിശദവിവരങ്ങൾ: https://jobsindubaie.com
കുവൈറ്റിൽ ബ്യൂട്ടീഷ്യൻ
കുവൈറ്റിൽ ബ്യൂട്ടീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം. വാക്സിംഗ്സ ത്രെഡിംഗ് , ഹെന്ന, ഫേഷ്യൽ എന്നിവയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായ പരിധി : 35 . സൗജന്യ താമസം . യോഗ്യത: പ്ളസ്ടു, ബ്യൂട്ടീഷ്യൻ സർട്ടിഫിക്കറ്റ്.
വിശദവിവരങ്ങൾ: https://thozhilnedam.com.
ഫെയ്ത്ഫുൾ ഗൗൾഡ്
ഫെയ്ത്ഫുൾ ഗൗൾഡ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യുഎഇ, സൗദി, യുകെ, യുഎസ്എ, യൂറോപ്, എന്നിവിടങ്ങളിലാണ് നിയമനം . പ്രൊക്യുർമെന്റ് മാനേജർ,കൺസ്ട്രക്ഷൻ മാനേജർ, റിസ്ക് മാനേജർ, സീനിയർ പ്രോജക്ട് മാനേജർ, മാനേജിംഗ് ക്വാണ്ടിറ്റി സർവേയർ, ക്വാളിറ്റി മാനേജർ, കോൺട്രാക്ട് അഡ്വൈസർ, പ്രോഗ്രാം ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ, സീനിയർ ക്വാണ്ടിറ്റി സർവേയർ, ഫയർ റിസ്ക് അസസർ, ഓപ്പറേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, സീനിയർ എസ്റ്റിമേറ്റർ, സീനിയർ ഷെഡ്യൂളർ, സീനിയർ കോസ്റ്റ് എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. കമ്പനിവെബ്സൈറ്റ്: https://www.fgould.com. വിശദവിവരങ്ങൾക്ക്: https://jobsindubaie.com
ബ്രിട്ടീഷ് പെട്രോളിയം
ബ്രിട്ടീഷ് പെട്രോളിയം ആസ്ട്രേലിയ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. പ്രോഡക്ട് സ്പെഷ്യലിസ്റ്റ്, റിയബിലിറ്റി എൻജിനീയർ, പ്രൊക്യുർമെന്റ് മാനേജർ, ബ്ളെൻഡിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ, ഷിപ്പ് ഓപ്പറേറ്റർ, പ്രോഡക്ഷൻ മാനേജർ, ഓപ്പറേഷൻ സൂപ്പർവൈസർ, ഫിനാൻസ് മാനേജർ, മാനേജിംഗ് കൗൺസിൽ, ടെക്നിക്കർ എന്നിങ്ങനെ നൂറോളം തസ്തികകളിൽ ഒഴിവുണ്ട്.കമ്പനിവെബ്സൈറ്റ്: https://www.bp.com. വിശദവിവരങ്ങൾക്ക്: https://jobsindubaie.com