തിരൂരങ്ങാടി: കൊടിഞ്ഞി അൽഅമീൻ നഗർ സ്വദേശി എലിമ്പാട്ടിൽ മായിൻഹാജിയുടെ മകൻ സകരിയ്യ (35) നിര്യാതനായി. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറ് മാസം മുമ്പാണ് അബൂദാബിയിൽ നിന്നും നാട്ടിലെത്തിയത്. അകം (അസോസിയേഷൻ ഓഫ് കൊടിഞ്ഞി ആർട്‌സ് ആന്റ് ലിറ്ററേച്ചർ മൂവ്‌മെന്റ് ) അംഗമായിരുന്നു. മതാവ്: മറിയാമു. ഭാര്യ: മുഫീദ. സഹോദരങ്ങൾ: നൂറുൽ അമീൻ (ഇത്തിഹാദ് എയർവേയ്സ്, അബൂദാബി), ജാഫർ, സാജിദ.