നിലമ്പൂർ: മാങ്ങ പറിക്കാൻ കയറി മാവിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചുങ്കത്തറ കൈപ്പിനി പാലത്തിന് സമീപത്തെ സിറിൽ മോളയിലിന്റെ വീട്ടുമുറ്റത്തെ വലിയ മാവിൽ മാങ്ങ പറിക്കാൻ കയറിയ തളിയിങ്ങൾ അനൂപ് (31 ) ആണ് 75 അടിയോളം ഉയരത്തിൽവെച്ച് തളർന്നു ബോധരഹിതനായത്. നാട്ടുകാരിലൊരാൾ മരത്തോട് ചേർത്ത് യുവാവിനെ കെട്ടിയ ശേഷം നിലമ്പൂർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
ഫയർമാൻമാരായ ഇ.എം.ഷിന്റു , ടി.കെ നിഷാന്ത് എന്നിവർ മരത്തിൽ കയറി യുവാവിനെ റെസ്ക്യൂ നെറ്റിൽ കയറ്റി. കയറിന്റെയും മറ്റു സേനാംഗങ്ങളുടെയും സഹായത്തോടെ സാഹസികമായി താഴെയിറക്കി ആശുപത്രിയിലെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ.കെ അശോകന്റെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ പി.കെ. സജീവൻ, ഫയർമാൻമാൻ കെ. സഞ്ജു, ഡ്രൈവർമാരായ എ. കെ.ബിപുൽ, ആർ.സുമീർകുമാർ, ഹോം ഗാർഡ് സി. വൈ ജോസഫ് രക്ഷാദൗത്യത്തിൽ പങ്കാളികളായി.