തിരൂർ: ആലത്തിയൂർ സ്കൂളിനു സമീപം രാത്രിയിൽ ചീട്ടുകളിയിലേർപ്പെട്ട 17 പേരെ തിരൂർ സി.ഐ പി.കെ.പത്മരാജനും സംഘവും അറസ്റ്റ് ചെയ്തു. കളിസ്ഥലത്തു നിന്നും 1,10,443 രൂപയും പിടിച്ചെടുത്തു. ഗിരീഷ് (37), മൊയ്തീൻ (31), റാഫി (38), ബഷീർ (46), പ്രദീപ് (37), ബാബു (45), ഹമീദ് (55), റാഫി (35), ഖാദർ (58), കോയ (57), സിദ്ദിഖ് (50), റഫീഖ് (39), മഹേഷ് (29), അമീൻ (39), യഹ്യ(45), ഫൈസൽ (36), വിജയൻ (36) എന്നിവരാണ് അറസ്റ്റിലായത്.ചീട്ടുകളി സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ മഫ്തിയിലാണ് പൊലീസ് ചീട്ടുകളി സങ്കേതത്തിൽ എത്തിയത്. പൊലീസുകാർ വരുന്നത് നിരീക്ഷിക്കാൻ ദിവസം 500 രൂപ വേതനം നൽകി ആളെ നിറുത്തിയിരുന്നു. ഇയാളെ വരുതിയിലാക്കിയതിനാൽ സംഘത്തെ പിടികൂടാൻ കഴിഞ്ഞു. ഒരു മാസം മുമ്പ് കൈമലശ്ശേരിയിൽ ചീട്ടുകളി സംഘത്തെ രണ്ടര ലക്ഷം രൂപ സഹിതം അറസ്റ്റ് ചെയ്തിരുന്നു.എസ്.ഐ ടി.കെ.ജിനേഷ് ,സി.പി.ഒ.മാരായ പങ്കജ്കുമാർ, ഹരീഷ്, സുനിൽ, സജി അലോഷ്യയസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു