നിലമ്പൂർ: ഇടിമിന്നലേറ്റ് ക്ഷീര കർഷകൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന അയൽവാസിക്ക് പരിക്കേറ്റു. ചോക്കാട് പരുത്തിപ്പറ്റ വട്ടപറമ്പത്ത് മോഹൻകുമാറാണ് (62) മരിച്ചത്. പരിക്കേറ്റ വെളളവുമ്പാലി ചേന്നനെ (61) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് കോട്ടപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മഴക്കിടെ ഇന്നലെ വൈകീട്ട് 5.30 നാണ് അപകടം. നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി മോഹൻകുമാർ മരിച്ചു. ഭാര്യ: അംബിക. മക്കൾ: ദിലീഷ്, ദിവ്യ, ദിലീപ്. മരുമക്കൾ: സുനിൽ, ദീപിക. സംസ്‌കാരം ഇന്ന്.