fkdjdk
.

മ​ല​പ്പു​റം​:​ ​സം​സ്ഥാ​ന​ത്ത് ​ജൂ​ൺ​ ​ആ​റ്,​ ​ഏ​ഴ് ​തീ​യ​തി​ക​ളി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഇ​ടി​യോ​ടു​കൂ​ടി​യ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​മ​ണി​ക്കൂ​റി​ൽ​ 30​ ​-​ 40​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യി​ൽ​ ​കാറ്റും ഉണ്ടാവാൻ ​സാ​ദ്ധ്യ​ത​യു​ള്ള​താ​യി​ ​കാ​ലാ​വ​സ്ഥ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​അ​റി​യി​ച്ചു.​ ​
ജൂ​ൺ​ ​ഏ​ഴ്,​ ​എ​ട്ട് ​തീ​യ​തി​ക​ളി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഇ​ടി​യോ​ടു​കൂ​ടി​യ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​മ​ണി​ക്കൂ​റി​ൽ​ 40​ ​-​ 50​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യി​ൽ​ ​കാ​റ്റ് ​ഉ​ണ്ടാ​കാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​
ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​നി​ർ​ദ്ദേ​ശി​ച്ചു.
കേ​ര​ള​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​വേ​ന​ൽ​ ​മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ​വൈ​കി​ട്ട് ​നാ​ല് ​മു​ത​ൽ​ ​രാ​ത്രി​ 10​ ​വ​രെ​ ​ശ​ക്ത​മാ​യ​ ​ഇ​ടി​മി​ന്ന​ലി​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​
​കാ​ർ​മേ​ഘം​ ​ക​ണ്ട് ​തു​ട​ങ്ങു​ന്ന​ ​സ​മ​യം​ ​മു​ത​ൽ​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ ​സ്വീ​ക​രി​ക്ക​ണം.​ ​ഇ​ടി​മി​ന്ന​ൽ​ ​ദൃ​ശ്യ​മ​ല്ലാ​ത്ത​തി​നാ​ൽ​ ​മു​ൻ​ക​രു​ത​ൽ​ ​സ്വീ​ക​രി​ക്കു​ന്ന​തി​ൽ​ ​അ​നാ​സ്ഥ​ ​കാ​ണി​ക്ക​രു​ത്.
അതിശക്തമായ മഴ കണക്കിലെടുത്ത് നാല് തെക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ഒമ്പതിന് മലപ്പുറത്ത് യെല്ലോ അലേർട്ടുണ്ട്.

ഇ​ടി​മി​ന്ന​ൽ-​ ​
മു​ൻ​ക​രു​ത​ലു​കൾ
വൈ​കി​ട്ട് ​നാ​ലു​ ​മു​ത​ൽ​ ​കു​ട്ടി​ക​ളെ​ ​തു​റ​സാ​യ​ ​സ്ഥ​ല​ത്ത് ​ക​ളി​ക്കു​ന്ന​തി​ൽ​ ​നി​ന്നും​ ​വി​ല​ക്കു​ക.
രാ​ത്രി​ ​കാ​ല​ങ്ങ​ളി​ൽ​ ​വൈ​ദ്യു​ത​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​കേ​ബി​ളു​ക​ൾ​ ​രാ​ത്രി​ ​കാ​ല​ത്തു​ണ്ടാ​വു​ന്ന​ ​ഇ​ടി​മി​ന്ന​ലി​ൽ​നി​ന്നും​ ​കേ​ടു​പാ​ടു​ക​ൾ​ ​ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ​ ​ഊ​രി​യി​ട​ണം.
മ​ഴ​ക്കാ​ർ​ ​കാ​ണു​മ്പോ​ൾ​ ​ഉ​ണ​ക്കാ​നി​ട്ട​ ​വ​സ്ത്ര​ങ്ങ​ൾ​ ​എ​ടു​ക്കാ​ൻ​ ​മു​റ്റ​ത്തേ​ക്കോ​ ​ടെ​റ​സി​ലേ​ക്കോ​ ​പോ​കാ​തി​രി​ക്കു​ക.​ ​മു​ൻ​ ​അ​നു​ഭ​വ​ങ്ങ​ളി​ൽ​ ​മ​ഴ​ക്കാ​റ് ​ക​ണ്ട് ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ളെ​ ​മാ​റ്റി​ക്കെ​ട്ടാ​നും​ ​ടെ​റ​സി​ൽ​ ​ഉ​ണ​ക്കാ​നി​ട്ട​ ​വ​സ്ത്ര​ങ്ങ​ൾ​ ​എ​ടു​ക്കാ​നും​ ​പോ​യ​ ​വീ​ട്ട​മ്മ​മാ​രി​ൽ​ ​കൂ​ടു​ത​ലാ​യി​ ​ഇ​ടി​മി​ന്ന​ൽ​ ​ഏ​റ്റ​താ​യി​ ​കാ​ണു​ന്നു.

പൊ​തു​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ
​ഇ​ടി​മി​ന്ന​ലി​ന്റെ​ ​ആ​ദ്യ​ ​ല​ക്ഷ​ണം​ ​ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ​ ​ഉ​ട​ൻ​ ​ത​ന്നെ​ ​സു​ര​ക്ഷി​ത​മാ​യ​ ​കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് ​മാ​റു​ക.
​ഗൃ​ഹോ​പ​ക​ര​ണ​ങ​ളു​ടെ​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​വി​ച്ഛേ​ദി​ക്കു​ക.
​ജ​ന​ലും​ ​വാ​തി​ലും​ ​അ​ട​ച്ചി​ടു​ക.
​ലോ​ഹ​ ​വ​സ്തു​ക്ക​ളു​ടെ​ ​സ്പ​ർ​ശ​ന​മോ​ ​സാ​മീ​പ്യ​മോ​ ​പാ​ടി​ല്ല.​ ​വൈ​ദ്യു​തി​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​സാ​മീ​പ്യ​വും​ ​ഒ​ഴി​വാ​ക്കു​ക.
 ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.
​ഇ​ടി​മി​ന്ന​ലു​ള്ള​ ​സ​മ​യ​ത്ത് ​കു​ളി​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കു​ക.
ക​ഴി​യു​ന്ന​ത്ര​ ​ഗൃ​ഹാ​ന്ത​ർ​ ​ഭാ​ഗ​ത്ത് ​ഭി​ത്തി​യി​ലോ​ ​ത​റ​യി​ലോ​ ​സ്പ​ർ​ശി​ക്കാ​തെ​ ​ഇ​രി​ക്കു​ക.
 ​ഇ​ടി​മി​ന്ന​ലു​ള്ള​ ​സ​മ​യ​ത്ത് ​ടെ​റ​സ്സി​ലോ​ ​മ​റ്റ് ​ഉ​യ​ര​മു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ലോ​ ​വൃ​ക്ഷ​ക്കൊ​മ്പി​ലോ​ ​ഇ​രി​ക്ക​രു​ത്
​വീ​ടി​നു​ ​പു​റ​ത്താ​ണ​ങ്കി​ൽ​ ​വൃ​ക്ഷ​ങ്ങ​ളു​ടെ​ ​ചു​വ​ട്ടി​ൽ​ ​നി​ൽ​ക്ക​രു​ത്.
 ​വാ​ഹ​ന​ത്തി​നു​ള്ളി​ലാ​ണെ​ങ്കി​ൽ​ ​തു​റ​സാ​യ​ ​സ്ഥ​ല​ത്ത് ​നി​റു​ത്തി​ ​ലോ​ഹ​ഭാ​ഗ​ങ്ങ​ളി​ൽ​ ​സ്പ​ർ​ശി​ക്കാ​തെ​ ​ഇ​രി​ക്ക​ണം.
 ​ഇ​ടി​മി​ന്ന​ലു​ള്ള​പ്പോ​&​ൾ​ ​ജ​ലാ​ശ​യ​ത്തി​ൽ​ ​ഇ​റ​ങ്ങ​രു​ത്.
 ​പ​ട്ടം​ ​പ​റ​ത്തു​വാ​ൻ​ ​പാ​ടി​ല്ല.
 ​തു​റ​സാ​യ​ ​സ്ഥ​ല​ത്താ​ണെ​ങ്കി​ൽ​ ​പാ​ദ​ങ്ങ​ൾ​ ​ചേ​ർ​ത്തു​വ​ച്ച് ​ത​ല​ ​കാ​ൽ​മു​ട്ടു​ക​ൾ​ക്ക് ​ഇ​ട​യി​ലൊ​തു​ക്കി​ ​പ​ന്തു​പോ​ലെ​ ​ഉ​രു​ണ്ട് ​ഇ​രി​ക്കു​ക.
​ഇ​ടി​മി​ന്ന​ലി​ൽ​നി​ന്ന് ​സു​ര​ക്ഷി​ത​മാ​ക്കാ​ൻ​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ ​മു​ക​ളി​ൽ​ ​മി​ന്ന​ൽ​ ​ചാ​ല​കം​ ​സ്ഥാ​പി​ക്കാം.​ ​വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​സു​ര​ക്ഷ​യ്ക്കാ​യി​ ​സ​ർ​ജ്ജ് ​പ്രോ​ട്ട​ക്ട​ർ​ ​ഘ​ടി​പ്പി​ക്കാം.
 ​മി​ന്ന​ലി​ന്റെ​ ​ആ​ഘാ​ത​ത്താ​ൽ​ ​പൊ​ള്ള​ലേ​ൽ​ക്കു​ക​യോ​ ​കാ​ഴ്ച്ച​യോ​ ​കേ​ഴ്വി​യോ​ ​ന​ഷ്ട​മാ​വു​ക​യോ​ ​ഹൃ​ദ​യാ​ഘാ​തം​ ​സം​ഭ​വി​ക്കു​ക​യോ​ ​ചെ​യ്യാം.​ ​മി​ന്ന​ലേ​റ്റ​ ​ആ​ളി​ന് ​പ്ര​ഥ​മ​ ​ശു​ശ്രൂ​ഷ​ ​ന​ൽ​കു​വാ​ൻ​ ​മ​ടി​ക്ക​രു​ത്.​ ​മി​ന്ന​ൽ​ ​ഏ​റ്റാ​ൽ​ ​ആ​ദ്യ​ 30​ ​സെ​ക്ക​ന്റ് ​സു​ര​ക്ഷ​ക്കാ​യി​ട്ടു​ള്ള​ ​സു​വ​ർ​ണ്ണ​ ​നി​മി​ഷ​ങ്ങ​ളാ​ണ്.

2 പേരാണ് കഴിഞ്ഞ ദിവസം ജില്ലയിൽ ഇടിമിന്നലേറ്റ് മരിച്ചത്. കീ​ഴാ​റ്റൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​നെ​ന്മി​നി​ ​ ​റേ​ഷ​ൻ​ ​ക​ട​യ്ക്കു​ ​സ​മീ​പം​ ​വെ​ള്ളോ​ലി​ ​ശ​ശി​കു​മാ​റി​ന്റെ​യും​ ​സു​ലോ​ച​ന​യു​ടെ​യും​ ​മ​ക​ൻ​ ​സ​ജി​ത്ത് ​(27​)​ ,​ ​ക്ഷീരകർഷകനായ ചോ​ക്കാ​ട് ​പ​രു​ത്തി​പ്പ​റ്റ ​ ​വ​ട്ട​പ​റ​മ്പ​ത്ത് ​മോ​ഹ​ൻ​കു​മാ​ർ ​(62​)​ ​ എന്നിവരാണ് മ​രി​ച്ച​ത്.​ ​