എടക്കര: സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വർണ്ണാഭമായ ചടങ്ങുകളോടെ എടക്കര ജി.എച്ച്.എസ്.എസിൽ നടന്നു. പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം സന്തോഷ് കപ്രാട്ട് അദ്ധ്യക്ഷത വഹിച്ചു. വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു. ഇന്റേണൽ ക്വാളിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം ഡി.ഡി.ഇ പി.കൃഷ്ണനും സ്കൂൾ ടെലികാസ്റ്റിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കോ-ഓർഡിനേറ്റർ പി.എം. അനിലും നിർവഹിച്ചു. ടാലന്റ് ഹണ്ട് പ്രോജക്ട്, ആർട്ട് ത്രൂ എജ്യുക്കേഷൻ പ്രോജക്ട് എന്നിവ വി.എച്ച്.എസ്.ഇ അഡീഷണൽ ഡയറക്ടർ പി.ഉബൈദുള്ളയും ലാംഗ്വേജ് ലാബ് പ്രോജക്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോർഡിനേറ്റർ എം.മണിയും ഉദ്ഘാടനം ചെയ്തു. എൽ.ഇ.ഡി ബൾബ് നിർമ്മാണ പ്രൊജക്ട് എസ്.എസ്.കെ. ഡി.പി.ഒ ടി എസ്. മുരളീധരനും ഗണിതം ജീവിതത്തിൽ പ്രൊജക്ട് നിലമ്പൂർ എ.ഇ.ഒ ടി.പി.മോഹൻദാസും ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ഡി.പി.ഒ ടി.രത്നാകരൻ എൻഡോവ്മെന്റ് വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ബി. നാരായണ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലേങ്ങര, ബി.പി.ഒ കെ.ജി. മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ ചന്ദ്രൻ, ഷൈനി പാലക്കുഴി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അനിൽ ലൈലാക്ക് . എസ്.എസ്.കെ ജില്ല പ്രൊജക്ട് ഓഫീസർ എൻ.നാസർ, പ്രധാനാധ്യാദ്ധ്യാപകൻ മാത്യു പി. തോമസ് എന്നിവർ പ്രസംഗിച്ചു. ആയിരത്തോളം കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റും സ്കൂൾ യൂണിഫോമും വിതരണം ചെയ്തു. ഹയർ സെക്കൻഡറിയടക്കം 2820 വിദ്യാർത്ഥികളാണ് ഈ മാതൃകാ വിദ്യാലയത്തിൽ പഠിക്കുന്നത്.
മലപ്പുറം : ഉമ്മത്തൂർ എ.എം.യു.പി.എസിലെ പ്രവേശനോത്സവത്തിന് നിറമേകി മാജിക് വിസ്മയവും. മജിഷ്യൻ മലയിൽ ഹംസയാണ് മാജിക് അവതരിപ്പിച്ചത്.വാർഡംഗം ആബിദ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യൂസഫ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.എം. അബ്ദുള്ള, ഷറഫുദ്ദീൻ കാളികാവ്, എം.ടി.എ പ്രസിഡന്റ് എം. സുബൈദ, മരയ്ക്കാർ, ടി. മുഹമ്മദ്, പി. അബ്ദുൾസലാം തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി.
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം വാർഡംഗം അരുണ പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രശാന്ത് കുമാർ അദ്ധ്യക്ഷനായിരുന്നു. ടി. സുനീഷ് യൂണിഫോം വിതരണവും നാസർ പാഠപുസ്തക വിതരണവും ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി സി.എൻ. സുനിൽ പരിസ്ഥിതിദിന സന്ദേശം നൽകി. വൃക്ഷത്തൈ വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പ്രവർത്തനസജ്ജമായ കമ്പ്യൂട്ടർ ലാബിന്റെ പ്രഖ്യാപനം നടത്തി. ദിവ്യ ഇന്ദീവരം, പ്രധാനാദ്ധ്യാപകൻ എം.വി. ജോർജ്കുട്ടി , സ്റ്റാഫ് സെക്രട്ടറി സ്മിത എന്നിവർ പ്രസംഗിച്ചു. മജീഷ്യൻ വി.കെ.എസ്. ഗഫൂർ രാമനാട്ടുകരയുടെ മാജിക് അവതരണം നടന്നു.
മഞ്ചേരി : തുറയ്ക്കൽ എച്ച്.എം.എസ്.എ യു.പി സ്കൂളിൽ പ്രവേശനോത്സവം മാനേജർ പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വല്ലാഞ്ചിറ അബ്ദുൾ മജീദ് അദ്ധ്യക്ഷനായി.ഹെഡ്മിസ്ട്രസ് കെ.രാജേശ്വരി, കെ.എം ഹൈദ്രസ്, സി.ടി. ജലീൽ, കെ.എം.എ. സലീം, സവാദ്, റഷീദ് കുരിക്കൾ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് ബാഗ്, പഠന കിറ്റ്, ആശംസകാർഡ് എന്നിവ വിതരണം ചെയ്തു.
നിലമ്പൂർ: നിലമ്പൂർ ഗവ.മാനവേദൻ എച്ച്.എസ്.എസിലെ പ്രവേശനോത്സവം മാപ്പിളപ്പാട്ടു ഗായിക കെ.എസ്.രഹ്ന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ദേവാനന്ദ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ സന്ദേശം പ്രിൻസിപ്പൽ അനിത എബ്രഹാം വായിച്ചു. നിലമ്പൂർ സി.ഐ കെ.കെ.ഭൂപേഷ്, നഗരസഭ കൗൺസിലർ പി.എം.ബഷീർ, നൗഷാദ് തടത്തിൽ, പ്രധാനാദ്ധ്യാപകൻ അബ്ദുൾ നാസർ, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ എൻ.വി.റുഖിയ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം : കുന്നുമ്മൽ എ.എം.എൽ.പി സ്കൂളിൽ പ്രവേശനോത്സവം മഹല്ല് പ്രസിഡന്റ് കിളിയമണ്ണിൽ അജ്മൽ ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
മലപ്പുറം: ഈസ്റ്റ് കോഡൂർ കുട്ടശ്ശേരിക്കുളമ്പ ജി.എം.എൽ.പി.സ്കൂൾ പ്രവേശനോത്സവം കോഡൂർ ഗ്രാമപഞ്ചായത്തംഗം തേക്കിൽ ജമീല ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് തേക്കിൽ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം റീജ കുറുപ്പത്ത്, പി.സജി, ഷാജു പെലത്തൊടി , ഹെഡ്മിസ്ട്രസ് എ. തിത്തു, സ്റ്റാഫ് സെക്രട്ടറി ഒ.പി. അസൈനാർ എന്നിവർ പ്രസംഗിച്ചു.