kunjalikutty
രാജീവ് അനുസ്മരണ സമ്മേളനവും പ്രിയദർശിനി അവാർഡ്ദാനവും പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: രാജീവ് ഗാന്ധി വർത്തമാന ഇന്ത്യയുടെ ശിൽപിയാണെന്നും ശാസ്ത്ര സാങ്കേതിക രംഗത്തും അധികാര വികേന്ദ്രീകരണത്തിലും രാജീവ്ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവന നിസ്തുലമാണെന്നും നിയുക്ത എം.പി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജീവ് ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് അനുസ്മരണ സമ്മേളനവും പ്രിയദർശിനി അവാർഡ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജീവ്ഗാന്ധി സെന്റർ ജനറൽ സെക്രട്ടറി പി.സി വേലായുധൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രിയദർശിനി പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം പി ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി നൗഷാദലി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി സമദ് മങ്കട രാജീവ്ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി സി.സുകുമാരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.മുഹ്‌സിൻ, നഗരസഭാ വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത്, വി. മധുസൂദനൻ, ശിവദാസ് വാര്യർ, അസി. പ്രഫ. ആതിര, പി.ടി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. ട്രെയിനർ പി.സി പ്രസാദ് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.