തിരൂരങ്ങാടി: എടവണ്ണയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയും ചെമ്മാട് പന്താരങ്ങാടിയിൽ താമസക്കാരനുമായ ഓട്ടോ ഡ്രൈവർ ഹനീഫയുടെയും അസ്മാബിയുടെയും മകനായ ആദിൽ ഇബാൻ (18) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുകയൂർ കുന്നത്ത് ഒളകര മുക്കൻ ശഹാസ്, കൊടിഞ്ഞി തിരുത്തി പുല്ലാണി ഫർഹാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് എടവണ്ണയിൽ വെച്ചാണ് അപകടം സംഭവിച്ചത്. സഹോദരങ്ങൾ: അംജദ്, ആദിൽ, നബീദ്. കബറടക്കം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പാലത്തിങ്ങൽ ജൂമാമസ്ജിദ് കബർസ്ഥാനിൽ.